റിയാദ്: ഇന്ത്യയുടെ 77 -ാം റിപ്പബ്ലിക്ക് ദിനം കലാ സാംസ്കാരിക സൗഹൃദ കൂട്ടായ്മ്മ റിയാദ് ടാക്കീസ് , ഹറാജ് അൽ മദീന ഹൈപ്പര്‍മാര്‍ക്കറ്റിൽ വെച്ച് ആഘോഷിച്ചു .
കോഡിനേറ്റർ ഷൈജു പച്ചയുടെ ആമുഖത്തോടെ തുടങ്ങിയ സാംസ്കാരിക ചടങ്ങിൽ പ്രസിഡന്റ് റിജോഷ് കടലുണ്ടി അധ്യക്ഷത വഹിച്ചു ,
വിജയകുമാർ കായംകുളം റിപ്പബ്ലിക് സന്ദേശം നൽകി .
വിമുക്തഭടൻ സജി തന്നികൊത്ത്, സാമൂഹിക പ്രവർത്തകരായ സലാം ടി വി എസ് , ഫാറൂഖ് കൊവൽ , റിജോഷ് കടലുണ്ടി എന്നിവർ ചേർന്ന് കേക്ക് മുറിച്ചു , തുടർന്ന് മധുരവിതരണവുമുണ്ടായി ,
സെക്രട്ടറി അനസ് വള്ളികുന്നം സ്വാഗതവും , ട്രഷറർ സോണി ജോസഫ് നന്ദിയും പറഞ്ഞു .
റമീസ് ഫോൺ ഹൗസ് , ജുനൈദ് ഫേവറിറ്റ് , എൽദോ വയനാട് , സജീർ സമദ് , അൻവർ സാദത്ത് ഇടുക്കി , സിജു ബഷീർ , രതീഷ് നാരായണൻ , ബാബു കണ്ണോത് , ജംഷി കാലിക്കറ്റ് , ബെൻജി ജോൺ , ഹുസൈൻ ശാഫി , അസ്കർ , അസിഫ് തങ്ങൾ , പ്രമോദ് , സൈതാലി , സൈദു മുഹമ്മദ് എന്നിവർ നേതൃത്വം നൽകി.
![]()
