റിയാദ് :റിയാദ് ഇന്ത്യൻ അസോസിയേഷൻ സിൽവർ ജൂബിലിയോടനുബന്ധിച്ചു പ്രഖാപിച്ച റിയ കുടിവെള്ള പദ്ധതി തമിഴ് നാട്ടിലെ ഒരു ഗ്രാമത്തിൽ കൂടി നടപ്പിലാക്കിയതോടെ ഒക്ടോബറിൽ തുടങ്ങിയ കാരുണ്യ പദ്ധതി പൂർത്തിയായി.
ജനുവരി മുതൽ പൊതുജനങ്ങൾക്കായി പദ്ധതിയുടെ ഗുണം പൂർണ്ണമായും ലഭ്യമായത് ആയി ഭാരവാഹികൾ അറിയിച്ചു.കുടിവെള്ള സൗകര്യം ഇല്ലാതെ ബുദ്ധിമുട്ടുന്ന ഒരു സമൂഹത്തിന് തടസ്സമില്ലാതെ ശുദ്ധജലം ലഭ്യമാക്കുന്ന പദ്ധതി പ്രദേശത്തിന് സുസ്ഥിരമായ ജലവിതരണം ഉറപ്പാക്കുന്നു.
പൂർത്തീകരിച്ച ബോർവെൽ,മോട്ടോർ ഇൻസ്റ്റാളേഷൻ, വൈദ്യുതി കണക്ഷൻ, വാട്ടർ ടാങ്ക്, ബാഹ്യ പൈപ്പിംഗ് സിസ്റ്റം എന്നിവ പദ്ധതിയിൽ ഉൾപ്പെടുന്നു.
റിയയുടെ മാനുഷിക പ്രതിബദ്ധതയുടെ അഭിമാനകരമായ പ്രതീകമായി ഈ പദ്ധതി നിലകൊള്ളുന്നു. കൂടാതെ വർഷം മുഴുവനും നൂറിൽ കൂടുതൽ കുടുംബങ്ങൾക്ക് സേവനം നൽകുകയും ചെയ്യുന്നു.
റിയ പ്രസിഡന്റ് ഉമ്മറുകുട്ടി,സെക്രട്ടറി അരുൺ കുമരൻ, ട്രഷറർ നിഖിൽ, ഹ്യുമാനിറ്റേറിയൻ കൺവീനർ ഫവാദ്, മുത്തു കണ്ണൻ, ജോസഫ് അറക്കൽ എന്നിവർ നയിക്കുന്ന സ്പെഷ്യൽ ഹ്യുമാനിറ്റേറിയൻ ടീം,ക്ളീറ്റസ് ,നസീം,ഭാരവാഹികൾ എന്നിവർ നേതൃത്വം കൊടുത്തു.

![]()
