റിയാദ്: സൗദിയുടെ വിവിധ ഭാഗങ്ങളിൽ ഞായറാഴ്ച വരെ മഴക്ക് സാധ്യത ഉണ്ടെന്നു അധികൃതർ ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചു.ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് അറിയിച്ചത്
മഴയ്ക്കൊപ്പം തന്നെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ചിലയിടങ്ങളില്‍ ആലിപ്പഴ വര്‍ഷത്തിനും പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പില്‍ പറയുന്നു.
തബൂക്ക് നഗരം, നിയോം, തൈമ, ഹഖ്ല്‍, അല്‍ വജ്, ഉംലജ്, അല്‍ ബദഅ്, ദുബ, അല്‍ ജൗഫ്, വടക്കന്‍ അതിര്‍ത്തികളായ സകാക, ദുമത്ത് അല്‍ ജന്ദല്, അറാര്‍, റഫ്ഹ, അല്‍ ഉവൈഖില, ഹാഇല്‍, അല്‍ ഗസാല, അല്‍ ഷംലി, ബഖാഅ്, ബുറൈദ, ഉനൈസ, അല്‍ റാസ്, അല്‍ മിത്നബ്, അല്‍ അസ്യ, മദീന മുനവ്വറ, യാമ്പു, ഖൈബര്‍, ബദര്‍, അല്‍ മഹ്ദ് എന്നിവിടങ്ങളില്‍ ഇടവിട്ട രീതിയില്‍ മിതമായതോ ശക്തമായതോ ആയ മഴ ലഭിക്കാന്‍ സാധ്യതയുണ്ട്
![]()
