ജിദ്ദ : മൂന്നര പതിറ്റാണ്ട് നീണ്ട പ്രവാസത്തിന് വിരാമമിട്ട് മടങ്ങുന്ന , കെ.എം. സി.സി ജിദ്ദ പുളിക്കൽ പഞ്ചായത്ത് കമ്മിറ്റി ഉപദേശക സമിതി ചെയർമാൻ അലവി കാടേങ്ങലിന് യാത്രയപ്പ് നൽകി. ശറഫിയ റഹ്മത്ത് ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി കെ.എം.സി സി. മലപ്പുറം ജില്ല കമിറ്റി ചെയർമാൻ കെ. കെ. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡണ്ട് അബ്ദുൽ വഹാബ് അധ്യക്ഷത വഹിച്ചു. സുബൈർ എം.എം മൊമൻ്റോ കൈമാറി . മണ്ഡലം ഭാരവാഹികളായ നൗഷാദ് എം.കെ , റഹ്മത്തലി തുറക്കൽ , കബീർ നീറാട് , പഞ്ചായത്ത് ഭാരവാഹികളായ അബ്ദുറഹിമാൻ നീറാട് , മൊയ്തീൻ സി. കെ.ഫസലുദീൻ കെ.എം , സലാം കെ.പി. തുടങ്ങിയവർ ആശംസകൾ നേർന്നു. ജനറൽ സെക്രട്ടറി കോയ കുട്ടി കെ.കെ. സ്വാഗതവും സഫീറു ദ്ധീൻ പി.വി നന്ദിയും പറഞ്ഞു.
![]()
