റിയാദ് :തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ ഭാഗമായി, കരട് പട്ടികയിൽ ഉൾപ്പെടാത്ത മെമ്പർമാർക്ക് പേര് രജിസ്റ്റർ ചെയ്യാൻ എറണാകുളം ജില്ലാ പ്രവാസി അസോസിയേഷൻ എസ് ഐ ആർ ക്യാമ്പ് സംഘടിപ്പിച്ചു. എടപ്പ ഹെല്പ് ഡെസ്കിന്റെ നേതൃത്വത്തിൽ മലാസിലുള്ള അൽ മാസ് റെസ്റ്റോറന്റ് ഹാളിൽ നടന്ന ക്യാമ്പിന്, ഭാരവാഹികളായ കരീം കാനാമ്പുറം, അമീർ കാക്കനാട്, ജസീർ കോതമംഗലം, റഹീം ഹസ്സൻ എന്നിവർ നേതൃത്വം നൽകി.
നാൽപ്പതിൽ പരം അംഗങ്ങൾക്ക് സേവനം നല്കാൻ സംഘടനയ്ക്ക് സാധിച്ചു. ആവശ്യമുള്ളവർ ശ്യാം മന്ത്രകോട് (0542887367), ഹിലാൽ ബാബു (0551469630), അജ്നാസ് ബാവു (0551508102), എന്നിവരെ ബന്ധപ്പെടണമെന്ന് പ്രോഗ്രാം കൺവീനർ മുഹമ്മദ് ഉവൈസ് (0507722297) അറിയിച്ചു.
![]()
