ദമ്മാം: സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിലെ സാംസ്കാരിക കേന്ദ്രമായ ഇത്റയിൽ നടന്ന ജൂനിയർ ചെസ്സ് മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ അഹാൻ ഷക്കീറിനെ പ്രവാസി കണ്ണൂർ-കാസർഗോഡ് ജില്ലാ കമ്മിറ്റി അനുമോദിച്ചു,ദമ്മാമിൽ ഡെസേട്ട് ക്യാമ്പിൽ നടന്ന സൗഹൃദ സംഗമത്തിൽ വെച്ച് കിഴക്കൻ പ്രവിശ്യാ ഫിനാൻസ് സെക്രട്ടറി നവീൻ കുമാർ സ്നേഹോപഹാരം സമ്മാനിച്ചു. കണ്ണൂർ – കാസർകോട് ജില്ലാ പ്രസിഡൻ്റ് ബിനാൻ ബഷീർ, ഈസ്റ്റേൺ പ്രൊവിൻസ് പ്രസി. അബ്ദുൽ റഹീം തിരൂർക്കാട്, ദമ്മാം റിജിയണൽ കമ്മിറ്റി പ്രസിഡൻ്റ് ജംഷാദലി, ജാബിർ, ജമാൽ പയ്യന്നൂർ, ബഷീർ കണ്ണൂർ, ഫാത്തിമ ഹാഷിം എന്നിവവരും സന്നിഹിതരായിരുന്നു
അഹാന്റെ മികച്ച നേട്ടത്തിൽ ജില്ലാ കമ്മിറ്റി ഭാരവാഹികൾ അഭിനന്ദനങ്ങൾ അറിയിച്ചു.
![]()
