റിയാദ്: ആലപ്പുഴ ജില്ല കെ എം സി സി സംഘടിപ്പിച്ച സൗഹൃദരാവ് ശ്രദ്ധേയമായി ജനുവരി16 വെള്ളിയാഴ്ച സുലൈ യിലെ ബലദീ ഇസ്തിറാഹയിൽ വൈകിട്ട് 6: മണിക്ക് തുടങ്ങിയ പരിപാടികൾ രാത്രി ഏറേ വൈകിയും നിണ്ടുനിന്നു റിയാദിലെ കൊടും തണുപ്പിനെ പോലും അവഗണിച്ച് കൊണ്ട് കുട്ടികളും, മുതിർന്നവരും അവതരിപ്പിച്ച കലാപരിപാടികൾ കാണികളുടെ മനം കവർന്നു.
നിരവധി കുടുംബങ്ങളും, കെ എം സി സി പ്രവർത്തകരും പരിപാടിയിൽ പങ്കെടുത്തു.ജില്ലാ പ്രസിഡൻ്റ് പി കെ ഷാജി യുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ റിയാദ് സെൻട്രൽ കമ്മിറ്റി സെക്രട്ടറി ശുഹൈബ് ഉദ്ഘാടനം ചെയ്തു.
ജില്ലാ സെക്രട്ടറി സിയാദ് കായംകുളം ആമുഖ പ്രഭാഷണവും സൗദി നാഷണൽ കമ്മിറ്റി വൈസ് പ്രസിഡന്റ് ഉസ്മാൻ സാഹിബ് മുഖ്യപ്രഭാഷണവും നടത്തി. പ്രമുഖ മാധ്യമ പ്രവർത്തകൻ വി ജെ നസറുദ്ധീൻ, ഒ ഐ സി സി പ്രതിനിധി നാദർഷാ റഹ്മാൻ എന്നിവർ ആശംസ അർപ്പിച്ചു.
ഹാരിസ് താമരക്കുളം സ്വാഗതവും റഫീക്ക് തകഴി യോഗത്തിന് നന്ദിയും പറഞ്ഞു.
കബീർ കോട്ടപ്പുറം അബ്ദുൽജലീൽ, ആദിൽ അരൂർ,റക്കീബ് റഹീം, ഷമീർപാനൂർ,മാഹിൻ മാന്നാർ, ഹബീബ് പാനൂർ, തുടങ്ങിയവർ കലാ കായിക പരിപാടിക്ക് നേതൃത്വം നൽകി.
![]()
