റിയാദ് :ശബരിമല സ്വർണ കൊള്ളയുമായി ബന്ധപ്പെട്ട പത്മകുമാറിന്റെ ദൈവതുല്യൻ ആരാണെന്നു അന്വേഷണ സംഘം കണ്ടെത്തണമെന്നു യൂത്ത് കൊണ്ഗ്രെസ്സ് സംസ്ഥാന പ്രസിഡന്റ് അഡ്വ ഒ ജെ ജനീഷ് ആവശ്യപെട്ടു.അന്വേഷണം ഹൈക്കോടതി നീരീക്ഷണത്തിൽ ഉന്നത ഏജൻസി അന്വേഷിച്ചാൽ യഥാർത്ഥ ദൈവ തുല്യനിൽ എത്തുമെന്നും പോറ്റിയെ ശബരിമലയിൽ കയറ്റിയ സമയം മുതലുള്ള ഗൂഡാലോചന പുറത്തു വരുമെന്നും അദ്ദേഹം പറഞ്ഞു.
തൃശൂർ ഓ ഐ സി സി സംഘടിപ്പിച്ച പതിനഞ്ചാമത് വാർഷിക ആഘോഷത്തിൽ പങ്കെടുക്കാൻ റിയാദിലെത്തിയ അദ്ദേഹം വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു.കടത്തിയ സ്വർണവും മറ്റും അന്താരാഷ്ട്ര വിഗ്രഹ കടത്തുകാരുടെ ബന്ധവും അന്വേഷിക്കണം.വാജി വാഹനവും നിലവിലെ എല്ലാ വിവാദങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞ അമ്പത് വർഷത്തെ കാര്യങ്ങൾ അന്വേഷണ പരിധിയിൽ വന്നാലും യു ഡി എഫ് ന് ഭയപ്പെടാൻ ഒന്നുമില്ല.
നിയമസഭാ തെരഞ്ഞെടുപ്പിൽ യുവാക്കൾക്കും സ്ത്രീകൾക്കും അമ്പതു ശതമാനം സംവരണം ഉണ്ടാവും.പാർട്ടി പദവികളിലും പാർലമെൻററി രംഗത്തും പുതുമുഖങ്ങൾക്ക് അവസരം നൽകണമെന്ന ഉദയ്പൂർ ചിന്തൻ ശിബിരത്തിലെ തീരുമാനങ്ങൾ പാർട്ടി നടപ്പാക്കും .
തെരെഞ്ഞടുപ്പിലെ ബി ജെ പി – സി പി എം ഡീലിന്റെ ഭാഗമായാണ് ശബരിമല സ്വർണ്ണ കൊള്ള വിഷയത്തിൽ സംഘപരിവാർ സംഘടനകളുടെ തണുപ്പൻ പ്രതികരണങ്ങളും പ്രതിഷേധങ്ങളുമെന്നു അദ്ദേഹം കൂട്ടി ചേർത്തു.
വാർത്താസമ്മേളനത്തിൽ ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് സലിം കളക്കര,
തൃശൂർ ജില്ല പ്രസിഡൻറ് നാസർ വലപ്പാട്, സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി സോണി പാറക്കൽ,മുൻ ജില്ലാ പ്രസിഡന്റും സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറിയുമായ സുരേഷ് ശങ്കർ,ചെയർമാൻ യഹിയ കൊടുങ്ങല്ലൂർ,കൺവീനർ സെയ്ഫ് റഹ്മാൻ എന്നിവർ പങ്കെടുത്തു
![]()
