ദോഹ : ഖത്തറിലെ സാമൂഹിക സാംസ്കാരിക നിയമ രംഗത്തെ സജീവ സാന്നിധ്യമായ അബ്ദുൽ റഊഫ് കൊണ്ടോട്ടിയെ ലോക കേരള സഭ അംഗമായി വീണ്ടും തെരെഞ്ഞെടുത്തു.കഴിഞ്ഞ കാലങ്ങളിൽ പ്രവാസികളുടെ അനവധി വിഷയങ്ങൾ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ശ്രദ്ധയിൽപെടുത്തി പരിഹാരങ്ങൾ കാണുന്നതിനും നിർദ്ദേശിക്കുന്നതിനും ഖത്തർ തൊഴിൽ മന്ത്രാലയത്തിന്റെ ഉപദേശക സമിതി അംഗം കൂടിയായ ഇദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.
കേരളം ഇക്കണോമിക് അസോസിയേഷൻ ആജീവനാന്ത മെമ്പർ,വേൾഡ് മലയാളി കൗൺസിൽ ഖത്തർ പ്രോവിന്സിന്റെ എൻ ആർ ഐ സെൽ കൺവീനർ,ഖത്തർ ഗൾഫ് കാലിക്കറ്റ് എയർ പാസ്സഞ്ചേഴ്സ് അസോസിയേഷന്റെ ഓർഗനൈസിംഗ് സെക്രട്ടറി,തിരുവനന്തപുരം ഇന്റർനാഷണൽ എയർപോർട്ട് യൂസേഴ്സ് ഫോറം ഖത്തർ ചാപ്റ്ററിന്റെ മുഖ്യ ഉപദേശകൻ അടക്കം നിരവധി ചുമതലകൾ വഹിക്കുന്നുണ്ട്.
ഭാര്യ ബുഷ്റ കൽപ്പാലത്തിങ്കൽ, റസീന ഷെറിൻ, മഹറൂഫ്, റുഫൈദ ഷെറിൻ, ഫാത്തിമ അബ്റാർ എന്നിവർ മക്കളുമാണ്.
അബ്ദുൽ റഊഫ് കൊണ്ടോട്ടിക്ക് ജി സി സി ടൈംസ്ന്റെ അഭിനന്ദങ്ങളും പിന്തുണയും

![]()
