റിയാദ്.ഓ ഐ സി സി തൃശൂർ ജില്ലാ കമ്മറ്റി യുടെ പതിനഞ്ചാം വാർഷികാഘോഷത്തിന്റെ ഭാഗമായി നടത്തുന്ന തൃശൂർ സമ്മിറ്റ് 2026 എന്ന വാർഷികാഘോഷ പരിപാടിയിൽ പങ്കെടുക്കുന്നതിനായി പ്രശസ്ത സിനിമ പിന്നണി ഗായകനും ഐഡിയ സ്റ്റാർ സിംഗർ ഫെയിമുമായ ജാസിം ജമാൽ റിയാദിൽ എത്തി. ഒഐസിസി നേതാക്കളായ സുരേഷ് ശങ്കർ, യഹിയ കൊടുങ്ങല്ലൂർ,ജയൻ കൊടുങ്ങല്ലൂർ, മുസ്തഫ കൊടുങ്ങല്ലൂർ, ഗഫൂർ എന്നിവർ ചേർന്നു അദ്ദേഹത്തെ എയർപോർട്ടിൽ സ്വീകരിച്ചു.മുഖ്യാതിഥിയായ സംസ്ഥാന യൂത്ത് കൊണ്ഗ്രെസ്സ് പ്രസിഡന്റ് അഡ്വ ഒ ജെ ജനീഷ് ഇന്ന് രാത്രി റിയാദിലെത്തും.
നാളെ (16/01/2025) വെള്ളിയാഴ്ച രാത്രി 7 മണിക് വലീദ് ഇസ്ഥിരഹായിൽ വെച്ചു നടക്കുന്ന സംഗീത പരിപാടിയിൽ ജാസിം ജമാലിനൊപ്പം റിയാദിലെ കലാകാരൻമാരും ചേർന്നൊരുക്കുന്ന ഗാനസന്ധിയും നൃത്തനൃത്യങ്ങളും ഉണ്ടായിരിക്കുമെന്നും സംഘാടകർ അറിയിച്ചു.

![]()
