റിയാദ്: ഒഐസിസി ഇടുക്കി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ഇടുക്കി പാര്‍ലമെന്റ് അംഗം ഡീന്‍ കുര്യാക്കോസിന് ഇന്ന് റിയാദില്‍ സ്വീകരണം നല്‍കും. ‘ദില്‍സെ ഡീന്‍ കുര്യാക്കോസ് എംപി’ എന്ന തലക്കെട്ടിൽ ബത്ഹ സബര്‍മതിയില്‍ വൈകീട്ട് 7ന് ആണ് പരിപാടി.
റിയാദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെത്തിയ എംപിയെ ഒഐസിസി സെന്‍ട്രല്‍ കമ്മറ്റി പ്രസിഡന്റ് സലിം കളക്കര, ജില്ലാ കമ്മറ്റി പ്രസിഡന്റ് ഷാജി മഠത്തില്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. ഷുക്കൂര്‍ ആലുവ, സക്കീര്‍ ദാനത്ത്, അബ്ദുല്ലാ വല്ലാഞ്ചിറ, ഷിഹാബ് കൊട്ടുകാട് എന്നിവര്‍ സന്നിഹിതരായിരുന്നു.
![]()
