റിയാദ് : ഇന്റർനാഷണൽ ഒളിമ്പിയാഡ് ഫൗണ്ടേഷൻ (ഐ ഓ എഫ് ) സംഘടിപ്പിച്ച ജി കെ & കറന്റ് അഫയേഴ്സ് ഒളിംപ്യഡ് 2025 പരീക്ഷയിൽ റിയാദിലെ പ്രവാസിയുടെ മകൾക്ക് ഒന്നാം റാങ്ക്.അൽ ഇർഷാദ് ഇംഗ്ലീഷ് സ്കൂളിൽ മൂന്നാം ക്ലാസ്സ് വിദ്യാർത്ഥിനി ആയിരിക്കെ മത്സരത്തിൽ പങ്കെടുത്ത ഇശൽ മാഹീനാണ് വിവിധ രാജ്യങ്ങളിൽ നിന്നുള്ള പതിനായിരത്തിൽ പരം സി ബി എസ് ഇ സ്കൂൾ വിദ്യാർത്ഥികൾ പങ്കെടുത്ത ഈ അന്താരാഷ്ട്ര മത്സരപരീക്ഷയിൽ ഏറ്റവും ഉയർന്ന മാർക്ക് നേടി ലോകതലത്തിൽ ഒന്നാം സ്ഥാനം നേടിയത്.
വിദ്യാർത്ഥികളുടെ സാമാന്യ അറിവ്, സമകാലിക സംഭവങ്ങളിലെ ബോധം, ചിന്താശേഷി എന്നിവ വിലയിരുത്തുന്നത്തിനുള്ള പരീക്ഷയാണ് ഇത്. കൂടാതെ സയൻസിൽ വെങ്കലം മെഡലും നേടി. 2024 ഇൽ സയൻസിൽ സൗത്ത് ഇന്ത്യയിൽ 2ആം റാങ്കും ഇന്ത്യയിൽ 6 റാങ്കും ലോകോത്തരത്തിൽ 13 റാങ്ക് ലഭിച്ചിരുന്നു. കൂടാതെ ഇംഗ്ലീഷ്, ഹിന്ദി, മാത്സ്, സ്പെൽ ടാലെന്റ്റ് എന്നിവയിൽ വെള്ളി മെഡലും ലഭിച്ചിരുന്നു.
കോട്ടയം മാണിക്കുന്നം ഷാഹുൽ മനസിലിൽ മാഹീൻ ഷംസുദീന്റെയും ചേലക്കര വെങ്ങാനെല്ലൂർ സ്വദേശിനി അമൽ സിദ്ദിഖ് ന്റെ യും മകൾ ആണ് ഇശൽ മാഹീൻ. പിതാവ് മാഹീൻ ഷംസുദീൻ റിയാദിലെ സൗദി മെക്കാനിക്കൽ ഇൻഡസ്ട്രിസിൽ ലോജിസ്റ്റിക് സ്പെഷ്യലിസ്റ്റ് ആയി ജോലി ചെയ്യുകയാണ്.
![]()
