ജിദ്ദ: പത്തനംതിട്ട ജില്ലാ സംഗമം ക്രിസ്തുമസ് പുതുവത്സരാഘോഷം നടത്തി. സീസൺ റെസ്റ്റോറന്റിൽ പ്രസിഡന്റ് അയൂബ് ഖാൻ പന്തളത്തിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ബിജു എം. ഫിലിപ്പ് ക്രിസ്തുമസ് പുതുവത്സര സന്ദേശം നൽകി. രക്ഷാധികാരി സന്തോഷ് ജി.നായർ സാന്താക്ളോസിന്റെ സാന്നിധ്യത്തിൽ സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും പ്രതീകമായി കേക്ക് മുറിച്ചു. വൈസ് പ്രസിഡന്റ് മാത്യു തോമസ് ആശംസ പറഞ്ഞു.

പിജെസ്സ് അംഗങ്ങളും കുടുംബാംഗങ്ങളും കുട്ടികളും വിവിധ കലാപരിപാടികളും, സംഗീത പരിപാടികളും അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് ആക്ടിവിറ്റി അനിൽ കുമാറിന്റെ നേതൃത്വത്തിൽ കൾച്ചറൽ കൺവീനർ വർഗീസ് ഡാനിയലും, വനിതാ വിഭാഗം കൺവീനർ ദീപിക സന്തോഷ്, ബാലജന വിഭാഗം കൺവീനർ ജോസഫ് വർഗീസ് എന്നിവർ വിവിധ കലാ പരിപാടികൾ നിയന്ത്രിച്ചു.


എബി കെ. ചെറിയാൻ, ഷറഫ് പത്തനംതിട്ട, ജോർജ് മാത്യു, ബൈജു മത്തായി, ഷിജു മാത്യു, വിശാൽ ഹരിദാസ്, സുജു കെ. രാജു, തോമസ് പി. കോശി, സുശീല ജോസഫ്, പ്രീയ സഞ്ജയ്, ലിയാ ജെനി, ആഷ ലിസ മനോജ്, മേരി മാത്യു, ഹയ്റ ബിജു, അമേലിയ മറിയം ജോർജ്, ഇവാനിയ മറിയം ജോർജ്, നുഹായ നജീബ്, ശിവാനി അജയഘോഷ്, വിസ്മയ വിജയ്, ആരോൺ എബി,ഓസ്റ്റിൻ എബി, വിനായക്, ജെറോം, ഡാൻ മനോജ്, ആദിൽ, മൗറീൻ അബീർഷ് ജോസഫ്, നിഫാ നജീബ്, ഹന്നാ ഷിജോയ്, മന്നാ ഷിജോയ്, ജൊഹാന ജോൺ, ലീവിയ ജിനു, സ്നിഹ സന്തോഷ്, സിയറാ ഷാജി, ഏതൻ, അമർദിയാൻ, നിവേദ് അനിൽ കുമാർ, ഹാബൽ ഷിജോയ്, അമാനിയ മറിയം എന്നിവർ വിവിധ പരിപാടികൾ അവതരിപ്പിച്ചു.
ശ്രേയ ജോസഫ്, നിവേദ്യ അനിൽകുമാർ എന്നിവർ പരിപാടിയുടെ അവതാരകയായിരുന്നു. ജനറൽ സെക്രട്ടറി എൻ. ഐ. ജോസഫ് സ്വാഗതവും, ഖജാൻജി ജയൻ നായർ നന്ദിയും പറഞ്ഞു.
![]()
