റിയാദ് : 31വർഷത്തെ പ്രവാസമവസാനിപ്പിച്ച് നാട്ടിലേക്കു മടങ്ങുന്ന ഹനീഫ കുട്ടായിക്ക് ഷിഫാ മലയാളി സമാജം യാത്രഅയപ്പ് നൽകി.ഷിഫ സനയ്യായിൽ അലൂമിനിയം ഫാബ്രിക്കേറ്ററായി ജോലി ചെയ്യ്തു വന്ന ഷിഫാ മലയാളി സമാജം വൈസ് പ്രസിഡന്റും മലപ്പുറം കൂട്ടായി സ്വദേശിയുമാണ് ഹനീഫ .സമാജം ഓഫീസിൽ നടന്ന ചടങ്ങിൽ രക്ഷാധികാരികളായ സാബു പത്തടി,മധു വർക്കല,പ്രസിഡന്റ് ഫിറോസ് പോത്തൻകോട്,സെക്രട്ടറി ഷജീർ കല്ലമ്പലം,ട്രഷറർ ബാബു കണ്ണോത്,മോഹനൻ കണ്ണൂർ,ബിനീഷ് തിരുവല്ല എന്നിവർ പങ്കെടുത്തു .
![]()
