ജിദ്ദ: ഇന്ത്യന്‍ ഡോക്ടേഴ്സ് മെഡിക്കല്‍ ഫോറം (IDMF) ജനുവരി 11 മുതല്‍ 15 വരെ ‘സ്കൂൾ ഹെൽത്ത് അവയർനസ് ക്യാമ്പ് ‘ എന്ന പേരില്‍ പ്രത്യേക ദന്ത മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു.ജിദ്ദയിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ ദന്താരോഗ്യം സംരക്ഷിക്കുകയും പുഞ്ചിരികള്‍ ആരോഗ്യകരമാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ക്യാമ്പില്‍, 25 പരിചയസമ്പന്നരായ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാകും. ചികിത്സയ്ക്കൊപ്പം ദന്താരോഗ്യബോധവല്ക്കരണവും പ്രധാന പരിഗണനയായി ക്യാമ്പ് ലക്ഷ്യമിടുന്നു.ഒരുക്കങ്ങളുടെ ഭാഗമായി അധ്യാപകര്‍ക്ക് ഡോക്ടര്‍മാര്‍ ഇതിനകം ഓണ്‍ലൈന്‍ പരിശീലന ക്ലാസുകള്‍ നല്കി.
![]()
