ജുബൈൽ :യൂത്ത് ഫുട്ബാൾ ക്ലബ് ജുബൈൽ ന്റെ നേതൃത്വത്തിൽ ജനുവരി 1, 2 തിയ്യതികളിലായി ജുബൈൽ ഫിഫ അറീന സ്റ്റേഡിയത്തിൽ വച്ച് നടന്ന ക്രിസ്റ്റൽ വൈ എഫ് സി ചാമ്പ്യൻസ് കപ്പ് 2k25 വിന്റെ വാശിയേറിയ ഫൈനൽ മത്സരത്തിൽ മുഴുസമയവും സമനിലയിൽ അവസാനിച്ച മത്സരത്തിൽ ചാച്ചാ എഫ് സി ഖോബാറിനെ സഡൻ ഡെത്തിൽ പരാജയപ്പെടുത്തി റീം എഫ്സി ജുബൈൽ ജോതാക്കളായി വിജയികൾക്ക് ക്രിസ്റ്റൽ ഇന്റർനാഷണൽ കമ്പനി സ്പോൺസർ ചെയ്ത മനോഹരമായ ട്രോഫിയും ക്യാഷ് പ്രൈസും അൽ സുബൈദി ലോയേഴ്സ് & കൺസൾറ്റൻറ്സ് കമ്പനി മാനേജിങ് ഡയറക്ടർ അഹമ്മദ് അൽ സുബൈദി യും ക്രിസ്റ്റൽ ഇന്റർനാഷണൽ ഡയറക്ടർ സയ്യിദ് സഹീറും ചേർന്നു നിർവഹിച്ചു. റണ്ണർ ആയ ചാച്ചാ എഫ്സി കോബാറിനുള്ള ട്രോഫിയും ക്യാഷ് പ്രൈസും മുഹമ്മദ് അൽ സുബൈദി യും ടൂർണമെന്റ് കൺവീനെർ അബ്ദുല്ലാഹ് സഈദും ക്രിസ്റ്റൽ ഡയറക്ടർ സയ്യിദ് താസിമും ചേർന്ന് നിർവഹിച്ചു. ടൂർണമെന്റിന്റെ ആദ്യദിവസം മത്സരങ്ങൾ റൈദാൻ ഗ്ലോബൽ ഗ്രൂപ്പ് ഡയറക്ടർ സിദ്ധിക്ക് കിക്ക് ഓഫ് നൽകി തുടക്കം കുറിച്ചു. വിജയികൾക്കുള്ള മനോഹരമായ ട്രോഫികളുടെ പ്രകാശനം ജാബിർ അലി, മുഹമ്മദ് അലി, അലി റാസ എന്നിവർ ചേർന്ന് നിർവഹിച്ചു . വീറും വാശിയുമേറിയ ആദ്യമത്സരങ്ങളിൽ ക്രിസ്റ്റൽ വൈ ഫിസി ജുബൈലിൽ, റീം എഫ് സി ജുബൈൽ, ഡ്രെസ്സർ ചാലിയാർ എഫ്സി ദമ്മാം, ചാചാ എഫ് സി ഖോബാർ എന്നിവർ ആദ്യ റൌണ്ട് മത്സരങ്ങൾ വിജയിച്ചു സെമിഫൈനലിലേക്കു യോഗ്യത നേടി. ഫൈനൽ മത്സരത്തിൽ മികച്ച കളിക്കാരനും ടൂർണമെന്റിലെ ബെസ്ററ് കീപ്പർ ആയും റീം എഫ്സിയുടെ ഗോൾ കീപ്പർ ജുനൈസ്, ടൂർണമെന്റ് പ്ലയെർ ആയി ചാച്ച എഫ് സി ഖോബാറിന്റെ ഷെഫിൻ അഹമ്മദ്, ടോപ്സ്കോറർ ആയി ചാച്ചാ എഫ് സി കോബാറിന്റെ മുഹമ്മദ് മാസ് എന്നിവർ അർഹരായി. ഇവർക്കുള്ള ട്രോഫികൾ ജാബിർ അലി, റഫീഖ് അബ്ദുൾറഹ്മാൻ, സയ്യിദ് ശിഹാബ് എന്നിവർ ചേർന്ന് നിർവഹിച്ചു. മത്സരങ്ങൾ വഈൽ ഒമർ, ഷിഹാസ് താനൂർ ഷിബിൻ സാലിഹ്, അർഷാദ്, ഷബാസ്, നിഹ്മത്തുള്ള എന്നിവർ നിയന്ത്രിച്ചു. ടൂർണമെന്റിന് അഹ്മദ് റാഷിദ്, അജിത് സ്പിൻഗർ , ബിലാൽ, ഷിബിൻഷാ , ആഷിഖ്, ഫൈസൽ, സഈദ്, ശമ്മാസ്, അബ്ദുറഹ്മാൻ, ഷെഫിക്, സാലിഹ്, ഹസനുൽ ബന്ന എന്നിവർ നേതൃത്വം നൽകി.
![]()
