റിയാദ് :ഗൾഫ് മലയാളി ഫെഡറേഷൻ റിയാദ് സെൻട്രൽ കമ്മിറ്റി ക്രിസ്ത്മസ് -പുതുവത്സരാഘോഷം സംഘടിപ്പിച്ചു.പുതുവത്സര ദിനത്തിൽ എക്സിറ്റ് 18 ലെ യാ നബി ഇസ്ഥിറാഹയിൽ വൈകിട്ട് 7 മണിക്ക് തുടങ്ങിയ പരിപാടി രാത്രി 2 മണിവരെ നീണ്ടു.
കുട്ടികളുടെ ഗാന സന്ധ്യയോടുകൂടി ആരംഭിച്ച പരിപാടി, സാംസ്കാരിക സമ്മേളനവും, ഡാൻസ് പാർട്ടിയും ഗാനമേളയും,ഡി ജെ പാർട്ടിയും നിറഞ്ഞതായിരുന്നു.
പ്രസിഡന്റ് ഷാജി മഠത്തിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി മുസ്തഫ കുമരനെല്ലൂർ സ്വാഗതം പറഞ്ഞു.
സാംസ്കാരിക സമ്മേളനം ശിഫ ക്ലിനിക് എം ഡി ഡോ . ഇദ്രീസ് ഉത്ഘാടനം ചെയ്തു. അഡ്വ അജിത്, ഡോ കെ ആർ ജയചന്ദ്രൻ, സലീം കളക്കര, മജീദ് ചിങ്ങോലി, ജയൻ കൊടുങ്ങല്ലൂർ, അബ്ദുൾ അസീസ് പവിത്ര, അഷ്റഫ് മൂവാറ്റുപുഴ, ഹരികൃഷ്ണൻ, സുബൈർ കുമ്മിൾ, അഫ്സൽ കണ്ണൂർ, ഖമർ ഭാനു ടീച്ചർ, വിജയൻ നെയ്യാറ്റിൻകര എന്നിവർ ആശംസകൾ അറിയിച്ചു. ട്രഷറർ സജീർ പെരുംകുളം നന്ദി അറിയിച്ചു.
![]()
