ജിദ്ദ :ചരിത്രത്തിലാദ്യമായി ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റിൽ ഹജ്ജ് കോൺസലായി ഒരു വനിതാ ഐ.എഫ്.എസ് ഉദ്യോഗസ്ഥ ചുമതലയേറ്റു. 2021 ബാച്ച് ഐ.എഫ്.എസ് ഉദ്യോഗസ്ഥയായ സദഫ് ചൗധരിയാണ് ഹജ്ജ്, കൊമേഴ്സ് (വാണിജ്യം) വിഭാഗങ്ങളുടെ കോൺസലായി സ്ഥാനമേറ്റെടുത്തത്.
ജിദ്ദയിലെ നിയമനത്തിന് മുമ്പ് ഫ്രാൻസിലെ മാർസെയിലുള്ള ഇന്ത്യൻ കോൺസുലേറ്റിൽ ഹെഡ് ഓഫ് ചാൻസറിയായി സദഫ് ചൗധരി പ്രവർത്തിച്ചിരുന്നു.
ജിദ്ദയിലെ ഇന്ത്യൻ അംബാസഡറുമായും കോൺസൽ ജനറലുമായും ചേർന്ന്, 2026-ലെ ഇന്ത്യൻ തീർഥാടകർക്കായുള്ള ഹജ്ജിന്റെ പ്രാഥമിക ഒരുക്കങ്ങളിൽ സദഫ് ചൗധരി പ്രധാന പങ്ക് വഹിക്കും. ഹജ്ജ് കാര്യങ്ങൾക്ക് പുറമെ, നേരത്തെ മുഹമ്മദ് ഹാഷിം കൈകാര്യം ചെയ്തിരുന്ന വാണിജ്യ വിഭാഗത്തിന്റെ ചുമതലയും വഹിക്കും .
![]()
