ജിദ്ദ: ഹൃസ്വ സന്ദർശനാർത്ഥം ജിദ്ദയിലെത്തിയ കരുവാരകുണ്ട് പാലിയേറ്റീവ് പ്രസിഡന്റ് സാദിഖ് പറമ്പിലിന് ഷറഫിയ്യ – സഫയർ ഓഡിറ്റോറിയത്തിൽ വെച്ച് സ്വീകരണം നൽകി .ഹാഫിദ് സി ടി അധ്യക്ഷത വഹിച്ചു .
പാലിയേറ്റീവ് പ്രവർത്തനങ്ങൾക്ക് ആവശ്യമായ സാമ്പത്തികവും മാനസികവുമായ പിന്തുണ പ്രവാസികളിലൂടെ ലഭിക്കുന്നതോടെ രോഗികൾക്കും അവരുടെ കുടുംബങ്ങൾക്കും വലിയ ആശ്വാസമാകുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ളവരുടെ സഹകരണം പാലിയേറ്റീവ് രംഗത്തെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുമെന്നും സാദിഖ് പറമ്പിൽ കൂട്ടിച്ചേർത്തു
ഏഴു വർഷ കാലയളവിൽ ഹോം കെയർ വാഹനം , ആംബുലൻസ് , ഇക്കഴിഞ്ഞ വർഷത്തിൽ ഡയാലിസിസ് സെൻ്ററിനായി സഹോദരങ്ങളായതൊണ്ടിയിൽ മജീദ്, ഷൗക്കത്ത് എന്നിവർ സൗജന്യമായി നൽകിയ പത്ത് സെൻ്റ് സ്ഥലത്ത് തുടങ്ങുന്നതിന് ഫണ്ട് കണ്ടെത്തുന്നതിന് വേണ്ടി മന്തി ചലഞ്ച് നടത്തി മുപ്പത്തിയഞ്ച് ലക്ഷത്തിലധികം രൂപ സമാഹരിച്ചു മുൻ കൈയ്യെടുത്തു ,നിലവിൽ സുമനസ്സുകൾ നൽകിയ അഞ്ച് ഡയാലിസിസ് മെഷീൻ കൊണ്ട് പതിനഞ്ചിലധികം രോഗികൾക്ക് ഡയാലിസിസ് നൽകി വരുന്ന പ്രവർത്തനങ്ങളെ യോഗത്തിൽ പങ്കെടുത്തവർ അഭിനന്ദിച്ചു ,
ജാഫർ സാദിഖ്, ഉസ്മാൻ കുണ്ടുകാവിൽ, വി പി ജാഫർ ,എം പി എ ലത്തീഫ് , സുനീർ കുരിക്കൾ എന്നിവർ ആശംസ്കൾ നേർന്നു
പാലിയേറ്റീവ് ദിനത്തോടനുബന്ധിച്ച് ജനുവരി 16 ന്ബിരിയാണി ചലഞ്ച് നടത്താൻ ഉസ്മാൻ കുണ്ടുകാവിൽ ( ചെയർമാൻ ) , മുഹമ്മദ് എന്ന കുഞ്ഞാപ്പു ( കൺവീനർ ), ജാഫർ സാദിഖ് ( ട്രഷറർ ) എന്നിവരെ തെരഞ്ഞെടുത്തു.
അഷ്റഫ് റയാൻ, സി ടി അബ്ദുള്ള ,അലവി കുട്ടത്തി, നൗഷാദ് തരിശ്, പി ഫൈസൽ , മുബീൻ കണ്ണത്ത് ,ഫാസിൽ, ബഷീർ പുത്തൂർ ,കുട്ടി അബു എന്നിവർ നേതൃത്വം നൽകി
മുഹമ്മദ് എന്ന കുഞ്ഞാപ്പു സ്വാഗതവും , അക്ബർ കൊടക്കുന്നൻ നന്ദിയും പറഞ്ഞു.
![]()
