റിയാദ് : ഷിഫയിലുള്ള വർക്ക്ഷോപ്പ് തൊഴിലാളികളുടെ സംഘടനയായ ഷിഫാ മലയാളി സമാജവും വാലപ്പൻ എക്സീം കമ്പനിയുമായി ചേർന്ന് പുതു വർഷ കലണ്ടർ പ്രകാശനം ചെയ്തു.കൂട്ടായ്മയുടെ ഓഫീസിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് ഫിറോസ് പോത്തൻകോടിനു വാലപ്പൻ കമ്പനി മാനേജർ ഷാജു വാലപ്പൻ കലണ്ടർ കൈ മാറി. ചടങ്ങിൽ സെക്രട്ടറി ഷജീർ കല്ലമ്പലം ട്രഷറർ വർഗീസ്, വൈസ് പ്രസിഡന്റ് രതീഷ് നാരായണൻ, ഹനീഫ കൂട്ടായി, ഉമ്മർ അമ്മാനത്തു, മധു വർക്കല, ബിനിഷ്, ബാബു കണ്ണോത്,സുനിൽ പൂവതിങ്കൾ, മോഹനൻ കണ്ണൂർ, രജീഷ് ആറളം, സാബു എന്നിവർ പങ്കെടുത്തു
![]()
