റിയാദ്.റിയാദിലെ അറിയപ്പെടുന്ന ജീവകാരുണ്ണ്യ പ്രവർത്തകനും ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റി സെക്രട്ടറിയുമായിരുന്ന രാജു പാപ്പുള്ളി(53) ഹൃദയാഘതത്തെ തുടർന്നു നാട്ടിൽ അന്തരിച്ചു.ഓ ഐ സി സി സംഘടിപ്പിക്കുന്ന അനുശോചന യോഗം ഇന്ന് സെൻട്രൽ കമ്മിറ്റി ഓഫീസിൽ ഉച്ചക്ക് 2 മണിക്ക് നടക്കും
ദീർഘകാലമായി റിയാദിൽ അൽ മുംതാസ് പ്രിന്റിംഗ് പ്രസ്സ് ജീവനക്കാരനായി ജോലി ചെയ്തു വരികയായിരുന്നു. പ്രമേഹ രോഗം മൂർച്ഛിച്ചതിനെ തുടർന്നു കഴിഞ്ഞ ആഴ്ചയിൽ ആണു നാട്ടിലേക്ക് യാത്രയായത്. തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.
ഒഐസിസി യുടെ പ്രാരമ്പ കാലം തൊട്ടു സജീവ പ്രവർത്തകൻ ആയിരുന്നു രാജു എന്നും ഒഐസിസി ക്കും കൊണ്ഗ്രെസ്സ് പ്രസ്ഥാനത്തിനും തീരാ നഷ്ടം ആണു അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നത് എന്നും ഒഐസിസി പ്രസിഡന്റ് സലീം കളക്കരയും ജനറൽ സെക്രട്ടറി ഫൈസൽ ബാഹസനും അനുശോചന കുറിപ്പിലൂടെ അറിയിച്ചു.
പാലക്കാട് ഷൊർണൂർ സ്വദേശിയായ രാജു പാപ്പുള്ളിയുടെ ഭൗതിക ശരീരം വൈകീട്ട് 3 മണിക് വരവൂർ പിലാക്കൽ ഉള്ള ഭാര്യവീട്ടിൽ വെച്ചു അടക്കം ചെയ്തു.
ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റി ക്ക് വേണ്ടിജനറൽ സെക്രട്ടറി സുരേഷ് ശങ്കർ അന്ത്യോപചാരവും ഭൗതിക ശരീരത്തിൽ റീത്തു വെക്കുകയും ചെയ്തു. മുൻ പാലക്കാട് ജില്ലാ കമ്മറ്റി ഭാരവാഹികൾ ആയ സുലൈമാൻ, മുരളി പാപ്പുള്ളി, സൈദലവി, എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

വീട്ടമ്മയായ ഭാര്യ ബിന്ദു ഏക മകൻ +2 വിനു പഠിക്കുന്ന അർജുൻ എന്നിവർ ആണു അദ്ദേഹത്തിന്റെ കുടുംബം.
![]()
