റിയാദ് :മധ്യപ്രദേശ് ഇൻഡോർ സ്വദേശി മുഹമ്മദ്ആബിദ് (50) ശനിയാഴ്ച രാത്രി റിയാദിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു.ശാരീരിക ബുദ്ധിമുട്ടുകൾ കാരണം സ്വകാര്യ ക്ലിനിക്കിലും തുടർന്ന് ശുമൈഷി ഹോസ്പിറ്റലിലേക്ക് മാറ്റുന്നതിനിടെ വഴിമധ്യേ മരണപ്പെടുകയായിരുന്നു.
പിതാവ്: അബ്ദുൽ ഹാമിദ്
മാതാവ്: ബനൂ ബീവി
ഭാര്യ : ഫാമിദ ബീവി
മക്കൾ :അശ്മർ അലി ,മുഹമ്മദ് തൗഷിഫ് ,മുഹമ്മദ് സുഹൈൽ
മൃതദേഹം റിയാദിൽ കബറടക്കുന്നതിന് വേണ്ടി റിയാദ് കെഎംസിസി വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂർ, റിയാദ് മലപ്പുറം ജില്ലാ കെ എം സി സി വെൽഫെയർ വിങ് ചെയർമാൻ റഫീഖ് ചെറുമുക്ക്, ജനറൽ കൺവീനർ റിയാസ് തിരൂർകാട്,ജുനൈദ് താനൂർ,ഹാഷിം മൂടാൽ, നസീർ കണ്ണീരി എന്നിവർ നടപടിക്രമങ്ങളുമായി രംഗത്തുണ്ട്.
![]()
