ഹായിൽ : ബെസ്റ്റ് വേ ഇന്ത്യൻ കൾച്ചറൽ സൊസൈറ്റി ഹായിൽ യൂണിറ്റിന്റെ നേതൃത്വത്തിൽ പുതുവർഷ കലണ്ടർ പ്രകാശനവും സൗഹൃദ സംഗമവും ഹായിൽ മ്യൂസിക്കൽ ടീമിന്റെ ഇശൽ നൈറ്റും കുട്ടികളുടെ കലാപരിപാടികളും സംഘടിപ്പിച്ചു.
റജീസ് ഇരിട്ടിയുടെ അധ്യക്ഷതയിൽ നടന്ന സാംസ്കാരിക സമ്മേളനം ഹായിലിലെ സാമൂഹിക പ്രവർത്തകൻ ചാൻസ അബ്ദുൾ റഹ്മാണ്നിർവഹിച്ചു.സിറ്റി ഫ്ലവർ ഹൈപ്പർ മാർക്കറ്റ് സ്പോൺസർ ചെയ്ത പുതുവർഷത്തെ കലണ്ടർ മാനേജർ മനോജ് കുമാർ ബെസ്റ്റ് വേ പ്രതിനിധി ശിഹാബ് കക്കാടിന് നൽകി പ്രകാശനം ചെയ്തു.
ചടങ്ങിൽ വിശിഷ്ട അതിഥികളായി വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ബഷീർ മാള, ബാപ്പു എസ്റ്റേറ്റ് മുക്ക് ,ജസീൽ, നൗഫൽ പറക്കുന്ന് ,കാദർ കൊടുവള്ളി,റഹീം തിരൂർ, ബെസ്റ്റ് വേ അംഗങ്ങളായ സത്താർ പുന്നാട്, സലാം നരിക്കുനി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. രഞ്ജിത്ത് പുന്നാട് സ്വാഗതവും അഷ്റഫ് നരിക്കുനി നന്ദിയും പറഞ്ഞു.
ജംഷീദ് വയനാട്, സന്തോഷ് കുമാർ, രാഗേഷ് കണ്ണൻ,റസാഖ് മലപ്പുറം, അൻസിൽ ആലപ്പുഴ തുടങ്ങിയവർ കുട്ടികൾക്കുള്ള സമ്മാന വിതരണം നടത്തി.
![]()
