കോട്ടയം: സത്യപ്രതിജ്ഞ ചെയ്യാൻ ഒരു നാൾബാക്കി നിൽക്കെ നിയുക്ത പഞ്ചായത്ത് അംഗം അന്തരിച്ചു.മീനടത്തെ നിയുക്ത പഞ്ചായത്ത് അംഗവും മുതിർന്ന കോൺഗ്രസ് നേതാവുമായ പ്രസാദ് നാരായണൻ (62) ആണ് ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചത് .
മീനടം പഞ്ചായത്തിൽ ഇത് ഏഴാം തവണയാണ് പ്രസാദ് നാരായണൻ തിരഞ്ഞെടുക്കപ്പെടുന്നത്. ആറ് തവണ കോൺഗ്രസ് സ്ഥാനാർത്ഥിയായും ഒരു തവണ സ്വതന്ത്രനായും മത്സരിച്ച് വിജയിച്ച അദ്ദേഹം നാട്ടുകാർക്കിടയിൽ സ്വാധീനമുള്ള നേതാവായിരുന്നു. രാഷ്ട്രീയ ഭേദമന്യേ എല്ലാവരുമായും അടുത്ത ബന്ധം പുലർത്തിയിരുന്ന അദ്ദേഹം വാർഡിന്റെ വികസന പ്രവർത്തനങ്ങളിൽ സജീവമായിരുന്നു.ഭാര്യ: പ്രീതാ പ്രസാദ്, ഏകമകൻ: ഹരി നാരായണ പ്രസാദ്.
![]()
