തിരുവനന്തപുരം: മുപ്പതാമത് അന്താരാഷ്ട്ര ചലചിത്ര മേളയുടെ ഉത്ഘാടന ചിത്രമായ “ഫലസ്തീൻ 36” നിശാഗന്ധി ആഡിറ്റോറിയത്തിൽ പ്രദർശിപ്പിച്ചു. അയ്യായിരത്തോളം വരുന്ന പ്രേക്ഷകർക്ക് മുന്നിൽ ചിത്രം പ്രദർശിപ്പിച്ചതിൽ ഏറെ സന്തോഷമുള്ളതായി ഫലസ്തീൻ്റെ ഇന്ത്യൻ സ്ഥാനപതി അബ്ദുള്ള എം. അബു ഷാവേഷ് പറഞ്ഞു. സിനിമ വസന്തത്തിൻ്റെ തലസ്ഥാനം കൂടിയാണ് തിരുവനന്തപുരമെന്ന് അദ്ദേഹം കൂട്ടി ചേർത്തു. ഫലസ്തീനും ഇന്ത്യക്കും ഏറെ ചരിത്രം പറയാനുണ്ടെന്നും സിനിമ അത് വരച്ച് കാട്ടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒന്നര മണിക്കൂർ നീണ്ട സിനിമ നിരാഗസിയിലെ നിറഞ്ഞു കവിഞ്ഞ പ്രേക്ഷകർക്ക് മുന്നിൽ ഉത്ഘാടന ചിത്രമായി പ്രദർശിപ്പിക്കുകയായിരുന്നു.
![]()
