മുംബൈ: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ ലോക്സഭാ സ്പീക്കറും കേന്ദ്രമന്ത്രിയുമായിരുന്ന ശിവരാജ് പാട്ടീല്‍ അന്തരിച്ചു.90 വയസായിരുന്നു. മഹാരാഷ്ട്രയിലെ ലാത്തൂരിലുള്ള വസതിയിലായിരുന്നു അന്ത്യം.
2004- 2008 ല്‍ ഒന്നാം യു.പി.എ സര്‍ക്കാരില്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയായിരുന്നു. 1991-1996 കാലഘട്ടത്തില്‍ ലോക്സഭാ സ്പീക്കറായിരുന്നു. 1980-2004 വരെ ലോക്സഭാ അംഗം. ലാത്തൂര്‍ മണ്ഡലത്തില്‍ നിന്ന് തുടര്‍ച്ചയായി ഏഴ് തവണ വിജയിച്ചു. 19801989 കേന്ദ്ര മന്ത്രി എന്ന നിലയില്‍ വിവിധ വകുപ്പുകളുടെ ചുമതല വഹിച്ചു. 2010-2015 പഞ്ചാബ് ഗവര്‍ണര്‍, ഔദ്യോഗിക ജീവിതത്തിലെ അവസാന കാലയളവിലെ സുപ്രധാന പദവി.
![]()
