റിയാദ്: റിയാദ് ഇസ്ലാഹി സെന്റേഴ്സ് കോഡിനേഷൻ കമ്മിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന നസീം – റൗദ ഇസ്ലാഹി സെന്ററിന് 2025 – 2027 ലേക്കുള്ള പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു.
മുഹമ്മദ് നൗഷാദ് കണ്ണൂർ (പ്രസിഡന്റ്), ഒമർ ഷെരിഫ് , അബ്ദുൽ റഹീം (വൈസ് പ്രസിഡന്റുമാർ) അബ്ദുൽ ശുകൂർ ചക്കരക്കൽ (സെക്രട്ടറി), ശിഹാബ് തളിപ്പറമ്പ , മുഫീദ് കണ്ണൂർ (ജോയിന്റ് സെക്രട്ടറിമാർ) സയ്യിദ് അൻവർ (ട്രഷറർ) എന്നിവരെ തെരെഞ്ഞെടുത്തു. കേന്ദ്ര കൗൺസിലർമാരായി അബ്ദുൽ റഹീം , ഇക്ബാൽ കൊല്ലം , അഷ്റഫ് തേനാരി എന്നിവരെയും വിവിധ വിങ് ഭാരവാഹികളായി ശിഹാബ് തളിപ്പറമ്പ , നൗഷാദ് കണ്ണൂർ (ക്യു എച്ച് എൽ സി), അബൂബക്കർ , അഷ്റഫ് വയനാട് (ദഅവ & ജാമിയ അൽ ഹിന്ദ്), സഈദ് ,മുഹമ്മദ് പട്ടാമ്പി (നിച്ച് ഓഫ് ട്രൂത്ത് & പബ്ലിക്കേഷൻ), സയ്ദ് അൻവർ , മുഫീദ് കണ്ണൂർ (സോഷ്യൽ വെൽഫെയർ), നദീർ കണ്ണൂർ (ക്രിയേറ്റിവ് ഫോറം), അഹമ്മദ് റസ്സൽ (ഐടി) ശഹ്ജാസ് ,സഈദ് ,മുഫീദ് കണ്ണൂർ (യൂത്ത് വിംഗ്) എന്നിവരെയും തെരെഞ്ഞെടുത്തു.
ഏരിയ പ്രതിനിധി സംഗമത്തിൽ ആർ.ഐ.സി.സി ഒമർ ഷെരിഫ് ,അഹമ്മദ് റസ്സൽ തുടങ്ങിയവർ സംസാരിച്ചു.
![]()
