റിയാദ് : റിയാദിലെ വ്യവസായിയും ജീവകാരുണ്യ സാമൂഹിക രംഗത്തെ നിറ സാന്നിധ്യവുമായ ഷാജു വാലപ്പനെ ഇരിങ്ങാലക്കുട രൂപത മൈഗ്രന്റ്സ് മിഷൻ പ്രഥമ പ്രസിഡന്റ് ആയി തെരെഞ്ഞെടുത്തു.വാലപ്പൻ എക്സിം പ്രൈവറ്റ് ലിമിറ്റഡിന്റെ ചെയർമാനാണ് .സ്കൂൾ കാലഘട്ടം മുതൽ കാത്തോലിക്ക സഭയുടെ കെ സി വൈ എം സംഘടന ഭാരവാഹിത്വത്തിലൂടെ പ്രവർത്തിച്ചും രൂപത പാസ്റ്ററൽ കൗൺസിൽ മെമ്പറായും പ്രവർത്തിച്ചിട്ടുണ്ട്
![]()
