റിയാദ് : സൗദി ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള അൽ-ഖുവയ്യ ജനറൽ ആശുപത്രിയിലേക്ക് രക്തം ആവശ്യപ്പെട്ടതിനെ തുടർന്ന് കേളി അൽഖുവയ്യ യൂണിറ്റ് രക്തദാന ക്യാമ്പിന് നേതൃത്വം നൽകി. കേളി അംഗങ്ങളും പൊതു സമൂഹത്തിൽ നിന്നുള്ളവരും ഉൾപ്പടെ നിരവധി പേരാണ് രക്തം നൽകാൻ എത്തിയത്.
റിയാദ് സിറ്റിയിൽ നിന്നും 200 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ജനറൽ ആശുപത്രിയിൽ കേളി മെഗാ രക്തദാനത്തിൻ്റെ ഭാഗമായി ഈ വർഷം ആദ്യമായി രക്തദാനം നടത്തിയിരുന്നു. ഇതേ തുടർന്നാണ് ബ്ലഡ് ബാങ്കിലേക്ക് രക്തം ആവശ്യപ്പെട്ട് ആശുപത്രി അധികൃതർ കേളിയെ സമീപിച്ചത്.
രക്തദാന ക്യാമ്പിന് മുസഹ്മിയ ഏരിയ സെക്രട്ടറി അനീഷ് അബൂബക്കർ ഖുവയ്യ യൂണിറ്റ് പ്രസിഡൻ്റ് നൗഷാദ് , യൂണിറ്റ് സെക്രട്ടറി ലാൽ, യൂണിറ്റ് ട്രഷറർ ശ്യാം, ബ്ലഡ് ബാങ്ക് വിഭാഗം മേധാവി അബ്ദുൽ കരീം ഹുവയിമൽ എന്നിവർ നേതൃത്വം നൽകി.
![]()
