ജിദ്ദ :തവനൂര്‍ മണ്ഡലം കെഎംസിസി ജനറല്‍ കൗണ്‍സില്‍ ശറഫിയ്യയില്‍ മലപ്പുറം ജില്ല ഓഫീസില്‍ നടന്നു. യോഗത്തില്‍ ജില്ലാ ജനറല്‍ സെക്രട്ടറി നാണി മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡന്റ് ഇസ്മയില്‍ മുണ്ടുപറമ്പ് ഉദ്ഘാടനം ചെയ്തു. തവനൂര്‍ മണ്ഡലം കെഎംസിസി കമ്മിറ്റിയ്ക്ക് ജനറല്‍ കൗണ്‍സില്‍ രൂപം നല്കി. ഇതോടെ ജില്ലാ കമ്മിറ്റിക്ക് കീഴില്‍ മുഴുവന്‍ മണ്ഡലം കമ്മിറ്റികളും നിലവില്‍ വന്നു.
ഭാരവാഹികളായി സമീര്‍ മാങ്ങാട്ടൂര്‍ (പ്രസിഡന്റ്), സദഖത് പെരുമ്പറമ്പ് (ജനറല്‍ സെക്രട്ടറി), കെ. പി അബ്ദുറഷീദ് കൂരട (ട്രഷറര്‍), ശറഫുദ്ദീന്‍ പെരുന്തല്ലൂര്‍ (ഓര്‍ഗനൈസിംഗ് സെക്രട്ടറി), നൗഷാദ് ചേനാത്ത്, അബ്ദുറസാഖ് തവനൂര്‍, അബ്ദു ഷുക്കൂര്‍ മറവഞ്ചേരി (വൈസ് പ്രസിഡന്റുമാര്‍), എ. കെ മുഹാദ് മഹ്മൂദ് കാലടി, കെ. പിറഷീദ്പുറത്തൂര് (സെക്രട്ടറിമാര്‍) എന്നിവരെ തെരഞ്ഞെടുത്തു.
![]()
