ദുബൈ: ത്രിദിന സന്ദർശനത്തിന് ദുബായിയിൽ എത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ യുഎഇ മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി. കാബിനറ്റ് കാര്യ മന്ത്രി മുഹമ്മദ് അൽ ഗർഗാവി, സാമ്പത്തിക ടൂറിസം മന്ത്രി അബ്ദുല്ല ബിൻ തൗക്ക് അൽ മാറി, വിദേശ വ്യാപാര മന്ത്രി താനി ബിൻ അഹമ്മദ് അൽ സെയൂദി, അബുദാബി ഇൻവെസ്റ്റ്മെന്റ് ഓഫിസ് ഡയറക്ടർ ജനറൽ ബദർ അൽ ഒലാമ, വിദേശ വ്യാപാര വകുപ്പ് അണ്ടർ സെക്രട്ടറി ഫഹദ് അൽ ഗർഗാവി എന്നിവരുമായാണ് കൂടിക്കാഴ്ച നടത്തിയത്.
സാംസ്കാരിക മന്ത്രി സജി ചെറിയാൻ, ദുബൈ ഇന്ത്യൻ കോൺസൽ ജനറൽ സതീഷ് കുമാർ ശിവൻ,ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി,ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്, ബുർജീൽ ഹോൾഡിങ്സ് ചെയർമാൻ ഡോ. ഷംസീർ വയലിൽ, ലുലു എക്സ്ചേഞ്ച് സിഇഒ അദീബ് അഹമ്മദ്, ഷാരൂൺ ഷംസുദീൻ എന്നിവരും പങ്കെടുത്തു.
![]()
