ദോഹ: ഖത്തർ ഇന്ത്യൻ ഓതേഴ്സ് ഫോറം ഡിസംബർ 4, 5 തിയതികളിൽ ഐഡിയൽ ഇന്ത്യൻ സ്കൂളിൽ സംഘടിപ്പിക്കുന്ന ഡി. എൽ. എഫ് ലിറ്ററേച്ചർ ഫെസ്റ്റിന് മുന്നോടിയായി പ്രസിദ്ധീകരിക്കുന്ന സ്പെഷൽ സപ്ലിമെൻ്റ് ‘ഡി-ലിറ്റ്’ പ്രകാശനം ചെയ്തു. സ്വാദ് റെസ്റ്ററൻ്റിൽ നടന്ന ചടങ്ങിൽ സ്വാഗതസംഘം അംഗങ്ങളും അഭ്യുദയകാംക്ഷികളും ചേർന്നായിരുന്നു പ്രകാശനം.
ഖിയാഫ് ജനറൽ സെക്രട്ടറി ഹുസൈൻ കടന്നമണ്ണ സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡൻ്റ് ഡോ. കെ.സി. സാബു അധ്യക്ഷത വഹിച്ചു. ഡി.എൽ.എഫ് കൺവീനർ തൻസീം കുറ്റ്യാടി സ്വാഗതസംഘം പ്രവർത്തനങ്ങളും മുന്നൊരുക്കങ്ങളും വിലയിരുത്തി.
അബ്ദുറഊഫ് കൊണ്ടോട്ടി, ഹബീബ് റഹ്മാൻ കിഴിശ്ശേരി, വർഗീസ് വർഗീസ്, മജീദ് പുതുപ്പറമ്പ്, കെ.പി. ഇഖ്ബാൽ, ശോഭാനായർ, മജീദ് നാദാപുരം, അഷ്റഫ് മടിയേരി, അൻവർ ബാബു, ഷംല ജാഫർ, അൻസാർ അരിമ്പ്ര എന്നിവർ സംസാരിച്ചു.
സപ്ലിമെന്റ് കമ്മിറ്റി കൺവീനർ ജാബിർ റഹ്മാൻ, സപ്ലിമെന്റ് ഡിസൈൻ& ലേ-ഔട്ട് നിർവഹിച്ച സുരേഷ് കൂവാട്ട്, ഡി എൽ എഫ് ജോയിന്റ് കൺവീനർ മുരളി വാളൂരാൻ എന്നിവർ സംബന്ധിച്ചു.
![]()
