കുവൈത്ത് : കുവൈത്തിൽ ഹൃദയാഘാതത്തെ തുടർന്ന് ഇടുക്കി സ്വദേശിനിയായ യുവതി മരിച്ചു. കുവൈത്തി വീട്ടിലെ ജീവനക്കാരിയായ കാഞ്ചിയാർ സ്വദേശിനി തോട്ടത്തിൽ വീട്ടിൽ രശ്മി (47) ആണ് മരിച്ചത് .വീട്ടിൽ വെച്ചുണ്ടായ സ്ട്രോക്കിനെ തുടർന്ന് അമീരി ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭർത്താവ് വിശ്വനാഥൻ. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടികൾ തുടങ്ങി ഒഐസിസി കെയർ ടീം ന്റെ നേതൃത്വത്തിൽ നടന്നു വരുന്നു
![]()
