✍ അഫ്സൽ കായംകുളം.
ഹായിൽ:ഒൻപത് വർഷത്തെ ഹായിലിലെ ദുരിതപൂർണ്ണമായ ജീവിതത്തിന് വിരാമം കുറിച്ച് മലപ്പുറം സ്വദേശിയായ ഒരു സഹോദരൻ ഐ സി എഫിന്റെ തണലിൽ നാടണഞ്ഞു.
ഹായിലിലും പരിസര പ്രദേശങ്ങളിലും പല ജോലികളും, സന്ത്വമായി കച്ചവടവും എല്ലാം ചെയ്തിട്ടും ഒന്നും വിജയിച്ചില്ല, നഷ്ടങ്ങളും പരാജയങ്ങളും മുന്നോട്ട് നയിച്ച ജീവിതത്തിൽ കടം കയറിയ ആ മനുഷ്യൻ ഏറെ തളർന്നിരുന്നു, ഇതിനിടെ കൊറോണയും ലോക്ക് ഡൗണും എല്ലാം പ്രതിക്ഷകൽക്ക് മങ്ങലേൽപിച്ചു മാനസികമായി തളർന്ന ജീവിതം അങ്ങനെ ഒൻപത് വർഷങ്ങൾ ഒരുപാട് പരീക്ഷണങ്ങളിലുടെ കടന്ന് പോയി. ഇദ്ദേഹത്തിന്റെ അവസ്ഥ അറിഞ്ഞ ഐ സി എഫ് വെൽഫെയർ വിഭാഗത്തിന്റെ ഇടപെടലിനെ തുടർന്ന് നിയമപരമായ തടസ്സങ്ങൾ ലേബർ കോർട്ട് മുഖേന ബന്ധപ്പെട്ട് നീക്കുകയും , വിമാന ടിക്കറ്റും, സമ്മാനപ്പെട്ടിയും നൽകി ഹായിലിൽ നിന്നും ടാക്സി മാർഗ്ഗം റിയാദ് എയർപോർട്ടിൽ എത്തിച്ച ആ മനുഷ്യനെയും കൊണ്ട് ചൊവ്വാഴ്ച പുലർച്ചെ റിയാദിൽ നിന്നും കോഴിക്കോടിന് പറന്ന ഏയർ ഇന്ത്യയുടെ വിമാനത്തിലേറി ഐ സി എഫ് ന്റെ ചിറകിൽ പുതിയ സ്വപ്നങ്ങളുമായി ആ പ്രവാസിയും നാടണഞ്ഞു.
![]()
