റിയാദ് : അഴിമതിയുടെ കൂരിരുട്ട് നിറഞ്ഞൊരു സാമൂഹിക ഭരണ ക്രമത്തിൽ നട്ട പാതിരക്ക് ഉദിച്ചു വന്ന സൂര്യകിരണമാണ് വിവരാവകാശ നിയമമെന്നു മുൻ സംസ്ഥാന വിവരവാവകാശ കമ്മീഷണർ ഡോ എ അബ്ദുൽ ഹക്കിം അഭിപ്രായപ്പെട്ടു. കായംകുളം റിയാദ് പ്രവാസി അസോസിയേഷൻ കൃപ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ “അറിവാണ് അധികാരം , വിവരാവകാശം ജനാധിപത്യത്തിന്റെ ശക്തി” എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ഇന്നത്തെ ഈ കാലഘട്ടത്തിൽ പത്തു രൂപയും ഒരു വെള്ള കടലാസ്സിലെ അപേക്ഷയുമായി പൗരൻ വരുമെന്ന ജാഗ്രതയോടും ഭയത്തോടുമാണ് ഉദ്യോഗസ്ഥർ പ്രവർത്തിക്കുന്നതെന്നത് കഴിഞ്ഞ 20 കൊല്ലം കൊണ്ട് വിവരവാശ നിയമം കൊണ്ടുവന്ന ഒരു വലിയ സാമൂഹിക വിപ്ലവം തന്നെയാണ്. എക്സികൂടിവിന്റെ അഴിമതി തടയാൻ ഈ നിയമത്തിനു അനവധി സംഭാവനകൾ ചെയ്യാൻ കഴിഞ്ഞിട്ടുണ്ട്. പൗരന്റെ ജനാധിപത്യ അവകാശമായ നിയമാവകാശം വഴി സർക്കാരിനെ വരെ ചോദ്യ മുനയിൽ നിർത്താനും താഴെയിറക്കാനും കഴിയും. ഭരണ
ക്രമത്തെ ചോദ്യം ചെയ്യാനുള്ള പൗരന്റെ അധികാരം വകവെവെച്ചു നൽകുന്ന നിയമവകാശത്തിന് മറ്റെല്ലാ നിയമങ്ങളെക്കാളും അതിപ്രഭാവം ഉണ്ട്. മറ്റു നിയമങ്ങൾ എങ്ങനെ എങ്ങനെ പ്രയോഗിക്കുന്നുവെന്ന് പൊതു സമൂഹത്തിനു അറിയാനുള്ള നിയമം കൂടിയാണിത്.ചലച്ചിത്ര ലോകത്തെ പിടിച്ചുലച്ച ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സര്‍ക്കാര്‍ പുറത്തുവിടരുതെന്ന് നിര്‍ദേശിച്ച 49 മുതല്‍ 53 വരെയുള്ള
പേജുകളെ കുറിച്ചുള്ള ചോദ്യത്തിന് അഭ്രപാളികളിൽ കാണുമെന്ന ഗ്ലാമർ ലോകമല്ല അതിന്റെ പിന്നിലെ ചലച്ചിത്രപ്രവർത്തകരുടെ ജീവിതമെന്നും ഡോ എ എ ഹക്കിം പറഞ്ഞു .
മാധ്യമ പ്രവർത്തകൻ വി ജെ നസ്റുദ്ധിൻ മോഡറേറ്ററായിരുന്നു.
ഡോ.കെ ആർ ജയചന്ദ്രൻ, ഷംനാദ് കരുനാഗപ്പള്ളി (ജീവൻ ടി വി ), നാദിർഷ(വീക്ഷണം),ജലീൽ ആലപ്പുഴ(മീഡിയ ഫോറം),സുരേഷ് ശങ്കർ(ഓ ഐ സി സി),പ്രെഡിൻ അലക്സ് (കൊട്ടാരക്കര അസോസിയേഷൻ),കരിം കാനാമ്പുറം(എറണാകുളം ജില്ലാ പ്രവാസി അസോസിയേഷൻ), അസീസ് പവിത്ര,ഷാജി മഠത്തിൽ (ജി എം എഫ് ),വേണുഗോപാൽ,റസ്സൽ മഠത്തിപ്പറമ്പിൽ,ബിനു കെ തോമസ്(പി എം എഫ് ),ക്ളീറ്റസ് ( എൻ ആർ കെ ഫോറം),യാസിർ കൊടുങ്ങല്ലൂർ(പ്രവാസി സ്നേഹകൂട്ടായ്മ),അസീസ് കടലുണ്ടി,ഇല്യാസ് (ആം ആത്മി),ബഷീർ സാപ്റ്റികൊ(കോട്ടയം ജില്ലാ പ്രവാസി അസോസിയേഷൻ),നിഹാസ് പാനൂർ(ഗ്ലോബൽ കേരള പ്രവാസി അസോസിയേഷൻ),സമീർ റൈബോക്,സജീവ് കായംകുളം(കൃപ),അഖിനാസ് കരുനാഗപ്പള്ളി(മെക് സെവൻ),അബ്ദുൽ ഖാദർ(യാര സ്കൂൾ) എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
ഭാരവാഹികളായ ഷൈജു നമ്പലശേരി,ഇസഹാക്ക് ലൗഷോർ,പി കെ ഷാജി, കബീർ മജീദ്,രഞ്ജിത്,നൗഷാദ് യാക്കൂബ്,കെ ജെ അബ്ദുൽ റഷീദ് ,സുധീർ മജീദ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
പ്രോഗ്രാം കോഡിനേറ്റർ ഷബീർ വരിക്കപ്പള്ളി ആമുഖവും ജനറൽ സെക്രട്ടറി ഷിബു ഉസ്മാൻ സ്വാഗതവും പറഞ്ഞു.

![]()
