ബുറൈദ:കനിവ് ജീവകാരുണ്യ വിഭാഗം നോർക്ക ഐഡി, നോർക്ക കെയർ ഇൻഷുറൻസ് ക്യാമ്പയിൻ സംഘടിപ്പിച്ചു.
ഉനൈസ് ലുലു ഹൈപ്പർ മാർക്കറ്റിൽ നവംബർ 21 തീയതി രാവിലെ 9 മണി മുതൽ ആരംഭിച്ച കാമ്പയിനിൽ അൽ ഖസിമിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രവാസികൾക്ക് സേവനം ലഭിച്ചു.
നോർക്കയിൽ അംഗത്വം എടുക്കുന്നതിനും അതിലൂടെ നോർക്ക കെയർ ഇൻഷുറൻസ് പദ്ധതിയുടെ ഭാഗവാക്കാകുന്നതിനും നിരവധി പേർക്ക് സാധിച്ചു.
കനിവ് ജീവകാരുണ്ണ്യ വിഭാഗം കൺവീനർ ഹരിലാൽ, ഡോക്ടർ ലൈജു,നൈസം തൂലിക, സലാം പറാട്ടി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. രജിസ്ട്രേഷൻ വിഭാഗം കനിവ് ഭാരവാഹികളായ ഫിദ സലാം, മുഹമ്മദ് ഫൈസൽ, ജോബിൻ ജോസഫ്, ശ്യാം, എന്നിവർ നിയന്ത്രിച്ചു.
![]()
