ദുബായ്: ദുബായ് എയര്‍ ഷോയിൽ വ്യോമാഭ്യാസം നടത്തുന്നതിനിടെ ഇന്ത്യയുടെ യുദ്ധവിമാനമായ തേജസ് തകര്‍ന്നു വീണു. വെള്ളിയാഴ്ച പ്രാദേശിക സമയം ഉച്ചയ്ക്ക് 2.10 ഓടെ ദുബായ് വേള്‍ഡ് സെന്‍ട്രല്‍ വിമാനത്താവളത്തിലാണ് അപകടം നടന്നതതെന്നു പ്രാദേശിക ചാനലുകൾ റിപ്പോർട്ട് ചെയ്തു.
ആദ്യ റൗണ്ട് അഭ്യാസ പ്രകടനം വിജയകരമായി പൂര്‍ത്തിയാക്കിയ തേജസ്, ഒറ്റയ്ക്കുള്ള രണ്ടാം റൗണ്ട് പ്രകടനം നടത്തുന്നതിനിടെയാണ് അപകടത്തില്‍പ്പെട്ടത്. മുകളിലേക്ക് കുതിച്ചുയര്‍ന്ന് കരണംമറിഞ്ഞ വിമാനം, നിയന്ത്രണം നഷ്ടപ്പെട്ട് നിമിഷനേരം കൊണ്ട് താഴേക്ക് കൂപ്പുകുത്തുകയായിരുന്നു. തകര്‍ന്നുവീണ ഉടന്‍ വിമാനത്തില്‍ നിന്ന് വലിയ അഗ്നിഗോളവും കറുത്ത പുകയും ഉയര്‍ന്നു. വലിയ ജനക്കൂട്ടത്തിന് മുന്നില്‍ വെച്ചാണ് അപകടം നടന്നത്.
അപകടത്തെ തുടര്‍ന്ന് എയര്‍ ഷോ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. പൈലറ്റ് പാരച്യൂട്ട് വഴി രക്ഷപെട്ടതായും ഇല്ലന്നുമുള്ള അഭ്യുഹവും ഉണ്ട്.
![]()
