റിയാദ് : റിയാദിലെ പ്രമുഖ സാംസ്കാരിക ജീവകാരുണ്യ സംഘടനയായ പ്രവാസി സ്നേഹ കൂട്ടായ്മ 2026 ലെ കലണ്ടർ പ്രകാശനം ചെയ്തു.മലാസ് ഹോട്ടലിൽ നടന്ന ചടങ്ങിൽ വൈസ് ചെയർമാൻ പീറ്റർ ഫോർട്ട് കൊച്ചി ആമുഖ പ്രഭാഷണം നടത്തി.പ്രസിഡണ്ട് അബ്ദുൽ മുത്തലിബ് കണ്ണൂർ അദ്യക്ഷത വഹിച്ച യോഗത്തിൽ അറബ്കോ രാമചന്ദ്രന് സാമൂഹിക പ്രവർത്തകൻ ശിഹാബ് കൊട്ടുകാടിന് കലണ്ടർ കൈമാറി പ്രകാശനം ചെയ്തു.റിയാദ് ഇന്ത്യൻ മീഡിയ ഫോറം ചീഫ് കോഡിനേറ്റർ ഷിബു ഉസ്മാൻ,ഓ ഐ സി സി സെക്രട്ടറി സുരേഷ് ശങ്കർ,കോട്ടയം ജില്ലാ പ്രവാസി അസോസിയേഷൻ പ്രതിനിധി ബഷീർ സപ്റ്റിക്കോ,പി എം എഫ് ജനറൽ സെക്രട്ടറി റസ്സൽ മഠത്തിപ്പറമ്പിൽ, കൂട്ടായ്മയുടെ ഭാരവാഹികളായ വിജയൻ കായംകുളം ,സുലൈമാൻ കബീർ ഒറ്റപ്പാലം ,ബിനുമോൻ കൊല്ലം,അബ്ദുൽസമദ് ആലുവ,നിസാർ ഓച്ചിറ,അംജിത്ത് ഖാൻ ആര്യങ്കാവ് ,റഷീദ് തൃശൂർ,ശിഹാബ് എടപ്പാൾ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
സെക്രട്ടറി ശ്യാം വിളക്ക് പാറ സ്വാഗതവും ട്രഷറർ യാസിർ അലി കൊടുങ്ങല്ലൂർ നന്ദിയും പറഞ്ഞു.

![]()
