റിയാദ് : കേരള എഞ്ചിനിയേഴ്സ് ഫോറം റിയാദ് ചാപ്റ്റർ കെ ഇ എഫ് ആർ ടോക്സ് “ സംഘടിപ്പിച്ചു. റാഡിസൺ ബ്ലൂ എയർപോർട്ട് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടിയിൽ ഫോറം അംഗങ്ങൾ വിവിധ വിഷയങ്ങളെ പറ്റി സംസാരിച്ചു. ഫോറം അംഗങ്ങളുടെ പ്രൊഫഷണൽ മേഖലയിലെയും വ്യക്തിജീവിതത്തിലെയും അറിവുകളും വൈദഗ്ധ്യങ്ങളും അവതരിപ്പിക്കനുതകുന്ന പരിപാടിയായിരുന്നു കെ ഇ എഫ് ആർ ടോക്സ്.. അനുഭവങ്ങളുടെ വെളിച്ചത്തിൽ പലരും മികച്ച ഭാഷണങ്ങൾ കാഴ്ച വെച്ചു.. ഫോറം അംഗങ്ങളെ കൂടാതെ അവരുടെ കുടുംബാംഗങ്ങൾക്കും ഇതിലൂടെ അവസരം ലഭിച്ചു.. ഫെബീന നിസാർ, നൗഷാദലി കായൽമഠത്തിൽ,സൽമാനുൽ ഫാരിസ്,അജീഷ് ഹബീബ് മൊക്കത്ത്, മെഹറൂഫ് ശൈലബുദ്ദീൻ,ഹിദാഷ് മുഹമ്മദലി, ഹുദ റിൻഷി, സെയ്ൻ ഹാഷിം, നിസാർ ഹുസൈൻ വലിയകത്ത്, ഫവാസ്, മഖ്ബൂൽ ഹമീം എന്നിവർ വിവിധ വിഷയങ്ങളെ അധികരിച്ച് സംസാരിച്ചു .. കെ ഇ എഫ് ആർ ടോക്സിന്റെ ആദ്യ വേർഷനിൽ തന്നെ മികച്ച സ്വീകാര്യത ലഭിച്ചു.. പരിപരികൾക്ക് എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങൾ നേതൃത്വം നൽകി..സുബിൻ റോഷൻ സ്വാഗതവും വൈസ് പ്രസിഡന്റ് ആഷിക് പാണ്ടികശാല നന്ദിയും പറഞ്ഞു.
![]()
