റിയാദ്: തിരുവനന്തപുരം വര്‍ക്കല സ്വദേശി റിയാദിൽ താമസസ്ഥലത്ത് വെച്ച് നിര്യാതനായി.ചിലക്കൂര്‍,സബീന മന്‍സിലില്‍ ഷബീര്‍ അബ്ദുല്‍ ഖാദര്‍ നജാഹി (42) മരിച്ചത്.ദീര്‍ഘകാലമായി റിയാദില്‍ പ്രവാസിയായിരുന്ന ഷബീര്‍, ജീവകാരുണ്യ സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. മരണാനന്തര നടപടിക്രമങ്ങള്‍ ഐസിഎഫ് (ICF) വെല്‍ഫെയര്‍ സെക്രടറി റസാഖ് വയല്‍ക്കരയുടെ നേതൃത്വത്തില്‍ നടന്നുവരുന്നു. തുഫൈല്‍ എ കെ ആണ് പിതാവ്; മാതാവ് അസീമാ ബീവി. അന്‍സി ആണ് ഭാര്യ. ഇവര്‍ക്ക് നാലു വയസ്സുള്ള ഒരു മകനുണ്ട്.
![]()
