ബുറൈദ : ഒ ഐ സി സി അൽ ഖസ്സിം സെൻട്രൽ കമ്മിറ്റി ശിശു ദിനാഘോഷം സംഘടിപ്പിച്ചു. പ്രിയദർശിനി മെമ്മോറിയൽ ഹാളിൽ വെച്ചു നടന്ന യോഗത്തിൽ പ്രസിഡൻ്റ് അബ്ദുറഹിമാൻ തിരൂർ അദ്ധ്യക്ഷത വഹിച്ചു . ജീവകാരുണ്യ പ്രവർത്തകനും വൈസ് പ്രസിഡൻ്റുമായ അബദുൽ റഹിമാൻ കാപ്പാട് ശിശു ദിന സന്ദേശം നല്കി. ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയായിരുന്ന പണ്ഡിറ്റ് ജവഹർലാൽ നെഹ്രു വിവിധ പദ്ധതിയിലൂടെ രാജ്യത്തെ കൈ പിടിച്ചുയർത്തുകയും സാധാരണക്കാരൻ്റെയും പാവങ്ങളുടെയും ഉന്നമനത്തിന് വേണ്ടി പല പദ്ധതികൾ നടപ്പാക്കുകയും കുട്ടികളെ സ്നേഹിക്കുകയും അവരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുകയും ചെയ്ത പ്രധാനമന്ത്രിയായിരുന്നു നെഹ്റു എന്നും അദ്ദേഹം പറഞ്ഞു. അമീസ് സ്വലാഹി , പ്രമോദ് കുര്യൻ,പി പി എം അശ്റഫ് , അനസ് ഹമീദ് എന്നിവർ സംസാരിച്ചു
![]()
