റിയാദ് : മുൻ സംസ്ഥാന വിവരാവകാശ കമ്മീഷണർ ഡോ എ അബ്ദുൽ ഹക്കിമിന് റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വീകരണം. കായംകുളം പ്രവാസി അസോസിയേഷൻ കൃപ ഭാരവാഹികളായ ഇസ്ഹാഖ് ലവ് ഷോർ, ഷൈജു നമ്പലശേരി, ഷിബു ഉസ്മാൻ, കബീർ മജീദ്, ഷബീർ വരിക്കപ്പള്ളി, പി കെ ഷാജി, കെ ജെ അബ്ദുൽ റഷീദ്, നൗഷാദ് യാക്കൂബ് എന്നിവർ ചേർന്ന് സ്വീകരിച്ചു.
കൃപയുടെ മുൻ ചെയർമാനും സാമൂഹിക സാംസ്കാരിക രംഗത്തെ സജീവ സാനിധ്യവുമായിരുന്ന സത്താർ കായംകുളത്തിന്റെ അനുസ്മരണ ചടങ്ങിൽ പങ്കെടുക്കാനാണ് അദ്ദേഹം എത്തിയത്. നവംബർ 14 വെള്ളിയാഴ്ച വൈകിട്ട് 3 മണിക്ക് റിയാദിലെ ബത് ഹയിലുള്ള അപ്പോളോ ഡെമോറോ ഓഡിറ്റോറിയത്തിൽ ആണ് പരിപാടി.
![]()
