വയനാട് :വയനാട് ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവർക്കായി വീട് നിർമ്മിച്ച് നൽകുന്ന വേൾഡ് മലയാളി ഫെഡറേഷന്റെ ഭവന പദ്ധതി (വയനാടിനൊപ്പം)യുടെ നിർമ്മാണപുരോഗതി ഗ്ലോബൽ കോർഡിനേറ്റർ ഡോ ആനി ലിബു നേരിട്ട് വിലയിരുത്തി. വീടുകളുടെ നിർമ്മാണം അതിവേഗം പുരോഗമിക്കുകയാണെന്നും ഉടനെത്തന്നെ അർഹരായ കുടുംബങ്ങൾക്ക് വീടിന്റെ താക്കോൽ കൈമാറാൻ സാധിക്കുമെന്നും ഡോ ആനി ലിബു പറഞ്ഞു. വയനാട് ഭവന പദ്ധതി വേൾഡ് മലയാളി ഫെഡറേഷന് മലയാളികളോടുള്ള ഉത്തരവാദിത്വത്തിന്റെ തെളിവാണെന്നും എല്ലാക്കാലത്തും സംഘടന ഇത്തരം കാരുണ്യപ്രവർത്തനങ്ങൾ നടത്താറുണ്ടെന്നും ആനി ലിബു കൂട്ടിച്ചേർത്തു. കേരള സ്റ്റേറ്റ് കൗൺസിലിനെ പ്രതിനിധീകരിച്ച് ശ്രീ നാസർ വയനാട് ആണ് പ്രോജക്ടിന്റെ നിർമ്മാണ മേൽനോട്ടം നിർവഹിക്കുന്നത്. ഡബ്ലിയു എം എഫ് ഗ്ലോബൽ ജോയിന്റ് ട്രഷറർ വി എം സിദ്ദിഖ്, നാഷണൽ കൗൺസിൽ അംഗങ്ങളായ അനു ലിബ,റിസനാഥ്, കേരള സ്റ്റേറ്റ് ട്രഷറർ കബീർ റഹ്മാൻ, കേരള ചാരിറ്റി കോർഡിനേറ്റർ നോബി കെ പി എന്നിവർ ഡോ ആനി ലിബുവിനൊപ്പം ഉണ്ടായിരുന്നു.
![]()
