പീറ്റർ വർഗീസ്, കോഡിനേറ്റർ, പ്രവാസി ലീഗൽ സെൽ
കാലഹരണപ്പെട്ട രാഷ്ട്രീയ പാർട്ടികളുടെ സർക്കാരുകൾ തങ്ങളുടെ സ്വാർത്ഥ താല്പര്യങ്ങൾ സംരക്ഷിക്കുവാൻ ജനാധിപത്യ വ്യവസ്ഥിതിയെ ബലികഴിക്കുകയാണ്. നീതി ന്യായ വ്യവസ്ഥയെ വെല്ലുവിളിക്കുന്ന രാഷ്ട്രീയ പാർട്ടികളുടെ നേതാക്കളുടെയും ട്രേഡ് യൂണിയനകളുടെയും ന്യായീകരണ തൊഴിലാളികളുടെയും അവിവേകമായ നടപടികൾ നമ്മുടെ നാടിൻറെ അഭിമാനത്തെയും ജനങ്ങളുടെ ജീവിത മാർഗ്ഗത്തെയും ഇല്ലാതാക്കുന്നു. ജനങ്ങളെ അടിമകളാക്കി ഭരിക്കുന്ന ഭരണകൂടം നാടിന് വിപത്താണ്. സ്വാതന്ത്ര്യത്തിനുശേഷം ഭാരത നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് അഴിമതിയും ധൂർത്തും സ്വജനപക്ഷപാതവും രാഷ്ട്രീയ ഉദ്യോഗസ്ഥ അവിഹിത കൂട്ടുകെട്ടും.
മൂന്നാറിലെ ടാക്സി ഡ്രൈവർമാരിൽ നിന്നും പൊലീസുകാരിൽ നിന്നും നേരിട്ട ദുരനുഭവം മുംബൈ സ്വദേശിയായ പ്രഫസർ ജാൻവി സമൂഹമാധ്യമങ്ങളിലൂടെ അറിയിക്കുകയായിരുന്നു. ഇവർ സഞ്ചരിച്ച ഓൺലൈൻ ടാക്സി മൂന്നാറിലെ ടാക്സിക്കാരുടെ പക്ഷം ചേർന്നു. ഇതോടെ മറ്റൊരു ടാക്സിയിൽ യാത്രചെയ്യേണ്ടിവന്നു. ട്രിപ്പ് അവസാനിപ്പിച്ചു മടങ്ങിയെന്നും ഇനി കേരളത്തിലേക്ക് ഇല്ലെന്നുമാണ് ജാൻവി വിഡിയോയിൽ പറഞ്ഞത്. സംഭവത്തിൽ മൂന്ന് ഡ്രൈവർമാരെ അറസ്റ്റു ചെയ്യുകയും രണ്ടു പൊലീസുകാരെ സസ്പെൻഡ് ചെയ്യുകയും ചെയ്തു….
കോരളത്തിലെ പ്രകൃതി രമണീയമായ ഭൂപ്രദേശം ഏറ്റവും ഉചിതമായ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ ആയി ലോക ഭൂപടത്തിൽ രേഖപ്പെടുത്തുന്നു. എന്നാൽ നമ്മുടെ ഭരണകർത്താക്കളും രാഷ്ട്രീയ പാര്‍ട്ടികളും ജനങ്ങളും അതിന്റെ അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാതാക്കുന്നത് ഖേദകരം.
നമ്മുടെ രാജ്യത്തിൻറെ ഐക്യവും അഖണ്ഡതയും മതനിരപേക്ഷതയും കാത്ത് സൂക്ഷിക്കുവാൻ കരുതലോടെ പോരാടാം✍
![]()
