റിയാദ്: വര്‍ണാഭമായ കലാസാംസ്കാരിക പരിപാടികളോടെ കൊച്ചി കൂട്ടായ്മ റിയാദ് ‘’ഖൽബിലെ കൊച്ചി കുടുംബ സംഗമവും -2025 നോർക്ക രജിസ്ട്രേഷനും നടന്നു. സുലൈ റിമാസ് ഓഡിറ്റോറിയത്തില്‍ നടന്ന സാംസ്കാരികസമ്മേളനം പ്രസിഡൻറ് കെ ബി ഷാജിയുടെ അധ്യക്ഷതയിൽ ഫോർക്ക ചെയർമാൻ റഹ്മാൻ മുനമ്പത്ത് ഉദ്ഘാടനം ചെയ്തു.
എറണാകുളം ജില്ല പ്രവാസി അസോസിയേഷൻ എടപ്പയുടെ പ്രസിഡണ്ട് കരീം കാനാപ്പുറം, ആർ എം സി യുടെ പ്രസിഡണ്ട് സുബൈർ ആലുവ, മീഡിയ ഫോറം ഭാരവാഹികളായ ജയൻ കൊടുങ്ങല്ലൂർ, ഷിബു ഉസ്മാൻ, പിഎംഎഫ് ജനറൽ സെക്രട്ടറി റസൽ മാടത്തിപ്പറമ്പിൽ, എടപ്പ ജനറൽ സെക്രട്ടറി സുഭാഷ്, എടപ്പ ചെയർമാൻ അലി ആലുവ, കേളി പ്രതിനിധിക അജിത് ഖാൻ, പി എം എഫ് ഭാരവാഹി ബിനു കെ തോമസ്
എന്നിവർ പങ്കെടുത്തു.
2026- ലെ കലണ്ടർ പ്രകാശനവും കൊച്ചികൂട്ടായ്മ ഭാരവാഹികളായ പ്രസിഡന്റ് കെബി ഷാജി, സെക്രട്ടറി റഹീം ഹസ്സൻ, ട്രസ്റ്റ് കൺവീനർ റഫീഖ്, അഡ്വൈസറി അംഗം ജിബിൻ സമദ്, ഗായകൻ നിസ്സാർ കൊച്ചി,സെക്രട്ടറി 2024 ജിനോശ് എന്നിവരെ ചടങ്ങിൽ ആദരിച്ചു.
റിയാദിലെ പ്രശസ്ത ഗായകർ,നൃത്തച്ചുവടുകൾ താളം വെച് ഡാൻസെഴ്സ്,കായിക മത്സരങ്ങൾ എന്നിവ പരിപാടിക്ക് മാറ്റ് കൂട്ടി.
പ്രോഗ്രാം കൺവീനർ നിസ്സാർ നെയ്ച്ചു കൊച്ചി കൂട്ടായ്മയുടെ പ്രവർത്തനങ്ങളെ കുറിച്ച് സംസാരിച്ചു. ട്രഷർ ഷാജഹാൻ നന്ദി പറഞ്ഞു. ചാരിറ്റി കൺവീനർ സാജിദ്, ജിനോശ്, സുൽഫികർ, റഫീഖ്, അർഷാദ്, ഷൈൻ, നിസാം സൈട്ട്, സിറാജ് ബീരാൻ, രഞ്ജിത്ത് അനസ്, ജബ്ബാർ, ഇബ്രാഹിം ഹംസ, അജുമൽ, നിസ്സാർ ഷംസു, ബൈജു ലത്തീഫ്, വിനീത് രവീന്ദ്രൻ, എന്നിവർ നേതൃത്വം നൽകി.
![]()
