മക്ക:മലയാളി നഴ്സസ് ഫോറം(എം എൻ എഫ് ) മക്കയിൽ കുടുംബസംഗമം നടത്തി.സ്പർശം 2K25 എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയിൽ മക്കയിലെ സർക്കാർ സ്വകാര്യ മേഖലയിലെ ഹോസ്പിറ്റലുകളിലെ മലയാളി നഴ്സുമാരും അവരുടെ കുടുംബവുമടക്കം പങ്കെടുത്തു.
പ്രസിഡന്റ് മുസ്തഫ മലയിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് പ്രതിനിധി ഡിയോ ബൻസ് റോയ് ബച്ചൻ (വൈസ് -കോൺസുൽ , കമ്മ്യൂണിറ്റി വെൽഫേർ) സംഗമം ഉദ്ഘാടനം നിർവഹിച്ചു.അസിസ്റ്റന്റ് വൈസ് കോൺസുൽ ലെബർ പ്രസൂൺകുമാർ മുഖ്യ അതിഥി ആയിരുന്നു.
മക്കയിലെ വിവിധ രാഷ്ട്രീയ- സാമൂഹിക മേഖലയിലെ പ്രമുഖരായ കുഞ്ഞിമോൻ കാക്കിയ, സലീം കണ്ണനാംകുഴി , ഷാനിയാസ് കുന്നിക്കോട്, ഹാരിസ് നെച്ചിയിൽ, നൈസൽ ഖാനി പത്തനംതിട്ട, അബ്ദുൽ ഹക്കീം ആലപ്പി , ഷാഹിദ് പരേടത്ത് തുടങ്ങിയവർ പങ്കെടുത്തു .
എം എൻ എഫ് ഭാരവാഹികളായ അബ്ദുൽസാലിഹ് മാളിയേക്കൽ സ്വാഗതവും, ട്രഷറർ നിസ നിസാം നന്ദിയും പറഞ്ഞു.
![]()
