കോഴിക്കോട്:ഡോ. നീന മുനീറിന്റെ ‘കാൻസർ കിടക്കയിൽ നിന്നുള്ള കുറിപ്പുകൾ’ എന്ന പുസ്തകത്തിന്റെ പ്രകാശനം നാളെ (06/11/2025) നാളെ നടക്കും.
വ്യാഴാഴ്ച രാവിലെ 11 ന് ചെറുവാടി പാരമൗണ്ട് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ കവി പി കെ ഗോപിക്ക് നൽകികൊണ്ട് ഡോ അബ്ദുൽ സമദ് സമദാനി എം പി പുസ്തകം പ്രകാശനം ചെയ്യും.കൈതപ്രം ദാമോദരൻ നമ്പൂതിരി,എം എൻ കാരശ്ശേരി,പ്രൊഫ ഹമീദ് ചേന്ദമംഗലൂർ,സി പി ചെറിയ മുഹമ്മദ് ,കാഞ്ചന മാല,ഡോ നാസർ യൂസഫ്,സി എച്ച് ഇബ്രാഹിം കുട്ടി,ഫ്ളാവെഴ്സ് ടി വി ഫെയിം അജ്നാസ് കൂടരഞ്ഞി,എം ഇ എസ് രാജ സ്കൂൾ കലോത്സവ പ്രതിഭ മെഹക് സോഫി എന്നിവർ ചടങ്ങിൽ പങ്കെടുക്കും.
കൊടിയത്തൂർ സ്വദേശിനിയായ ഡോ. നീന മുനീറിന് തൈമസ് ഗ്രന്ധിയിൽ കാൻസർ രോഗം ബാധിച്ചപ്പോൾ ഇനി ഏതാനും നാളുകൾ മാത്രമെ ജീവിക്കുകയുള്ളൂവെന്ന് ഡോക്ടർമാർ വിധിയെഴുതിയപ്പോൾ രോഗാവസ്ഥയെ മനോധൈര്യത്തോടെ നേരിട്ട് ജീവിതത്തിലേക്ക് തിരികെ എത്തുകയായിരുന്നു.
രോഗാവസ്ഥയിൽ അവർക്കുണ്ടായ ചില തിരിച്ചറിവുകളും അവർ മനസ്സിലാക്കിയ ചില ജീവിതസത്യങ്ങളുമാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം.
ചടങ്ങിൽ ഡോ നീന,രോഗി പരിചരണത്തിന്റെ ഭാഗമായി മകളുടെ മുടി മുറിക്കുന്നതിന് മുൻപ് സ്വന്തം മുടി മുറിച്ച് മാതൃകയായ റിട്ട.അദ്ധ്യാപിക എം എം സോഫിയ,14 മണിക്കൂർ നീണ്ടു നിന്ന ശാസ്ത്രക്രീയക്ക് നേതൃത്വം നൽകിയ ഡോ നാസർ യൂസഫ് എന്നിവരെ ചടങ്ങിൽ ആദരിക്കുമെന്ന് സംഘാടക സമിതി ചെയർമാൻ കെ വി അബ്ദുൽസലാം,കൺവീനർ പി കെ ഫൈസൽ,ഷബീർ ചെറുവാടി എന്നിവർ അറിയിച്ചു.
![]()
