ന്യൂഡൽഹി :സീറോ-മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ, ആർച്ച് ബിഷപ് ഡോ. കുര്യാക്കോസ് ഭരണികുളങ്ങര ഉൾപ്പടെയുള്ള സഭയുടെ പ്രതിനിധി സംഘം ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിജിയുമായി കൂടിക്കാഴ്ച നടത്തി.
കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ, ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണി, വൈസ് പ്രസിഡന്റ് ഷോൺ ജോർജ് എന്നിവരും ഈ കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
ക്രൈസ്തവ വിഭാഗത്തിന്റെ സാമൂഹ്യക്ഷേമം ലക്ഷ്യമിട്ടുള്ള വികസന സംരംഭങ്ങളെ സംബന്ധിച്ചും ന്യൂനപക്ഷ അവകാശങ്ങൾ ഉൾപ്പെടെ ക്രൈസ്തവർക്ക് തുല്യമായ അവകാശങ്ങൾ ഉറപ്പാക്കുന്നതിലുള്ള പ്രധാനമന്ത്രിയുടെ നിരന്തര ഇടപെടലുകളെക്കുറിച്ചും പിന്തുണയെക്കുറിച്ചും പ്രതിനിധി സംഘം ചർച്ച ചെയ്തു.
![]()
