റിയാദ് :റിയാദ് ഇന്ത്യൻ അസോസിയേഷൻ ഇരുപത്തിയഞ്ചാമത് വാർഷികത്തോട് അനുബന്ധിച്ച് യൂത്ത് സോക്കർ അക്കാദമിയുമായി ചേർന്ന് റിയാദിൽ ആദ്യമായി റിയ കപ്പ് -25 യൂത്ത് ഫുട്ബാൾ ടൂർണമെന്റ് സംഘടിപ്പിച്ചു . സൗദിയിലെ മികച്ച ടീമുകൾ മാറ്റുരച്ച ടൂർണമെന്റിൽ, ഒക്ടോബർ 31 ന് നടന്ന വാശിയേറിയ ഫൈനൽ മത്സരങ്ങളിൽ 14 വയസ്സ് വിഭാഗത്തിൽ, റിയാദ് സോക്കർ അക്കാദമിയെ ഒന്നിന്നെതിരെ മൂന്ന് ഗോളുകൾക്ക് പരാജപ്പെടുത്തി, സിലോൺ ഫുട്ബോൾ അക്കാദമി ചാമ്പ്യൻമാരായി. തുടർന്ന് 19 വയസ്സ് വിഭാഗത്തിൽ നടന്ന ആവേശോജ്ജ്വലമായ ഫൈനൽ മത്സരത്തിൽ, യുണൈറ്റഡ് സ്പോർട്ടിങ് ജിദ്ദ ടീമിനെ എതിരില്ലാത്ത 5 ഗോളുകൾക്ക് തകർത്ത, യൂത്ത് സോക്കർ അക്കാദമി -റിയാദ് , ചാമ്പ്യൻമാരായി. ടൂർണമെന്റിലെ താരങ്ങളായി, U19 തഷിൻ -YSA (കൂടുതൽ ഗോൾ ), U14 അജ്മൽ-CFA (കൂടുതൽ ഗോൾ), ഗോൾ കീപ്പർമാരായി ഷഹ്സാൻ -RSA-(U14), ഷഹാബ് -USJ- (U19), പ്രതിരോധ നിരയിൽ (യെഹ്യ -CFA (U14) , സലിം -YSA (U19), എന്നിവരെ തെരഞ്ഞെടുത്തു . ഉദ്വേഗജനകമായ നിമിഷങ്ങളാൽ കാണികളെ ആവേശത്തിന്റെ കൊടുമുടി കയറ്റിയ മത്സരങ്ങൾക്ക് റിയ പ്രസിഡന്റ് ഉമ്മർകുട്ടി, സെക്രട്ടറി അരുൺ കുമരൻ, ട്രഷറർ നിഖിൽ മോഹൻ, ക്ലീറ്റസ്, മഹേഷ് മുരളീധരന്, ഹബീബ്, സന്ദീപ്, ജോസഫ് അറയ്ക്കല്, ഇസഹാകി, സെങ്കുട്ടുവൻ, സിനിൽ സുഗതൻ , നിസാം, ഡോ. പൊൻമുരുകൻ തുടങ്ങിയവർ മികച്ച പിന്തുണ നൽകി.യു പി സി, യൂണിവേഴ്സൽ ഇൻസ്പെക്ഷൻ കോ., അൽ ബാബ്ടെയ്ൻ, അൽ ഹദാ കോൺട്രാക്റ്റിങ് കോ, നൂറ കാർഗോ, അൽ സൈദ ട്രേഡിങ്ങ് കോ, അറബ്കോ തുടങ്ങിയവർ മുഖ്യ പ്രയോജകർ ആയിരുന്നു. ഗ്രാൻഡ് ലക്കി ആയിരുന്നു ഫുഡ് പാർട്ണർ. സമാപന സമ്മാനദാന ചടങ്ങിൽ റിയാദ് ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് ബഷീർ ചേലേമ്പ്ര, ഗ്രാൻഡ് ലക്കി ഉടമ മൻസൂർ , യൂണിവേഴ്സൽ ഇൻസ്പെക്ഷൻ കമ്പനി മാനേജർ മുഹമ്മദ് ആരിഫ്, റിയ ഭാരവാഹികൾ, റിയാദ് സോക്കർ അക്കാദമി ഭാരവാഹികൾ എന്നിവർ പങ്കെടുത്തു. റിയ സെക്രട്ടറി അരുൺ കുമരൻ സ്വാഗതവും, പ്രോഗ്രാം കൺവീനർ ജുബിൻ പോൾ നന്ദിയും രേഖപ്പെടുത്തി.
![]()
