റിയാദ് :റിയാദിൽ നടന്ന നൊസ്റ്റാൾജിക് മ്യൂസിക്കൽ നൈറ്റ്
മൺമറഞ്ഞുപോയ ഇതിഹാസങ്ങളുടെ ഓർമ്മകൾ അയവിറക്കുന്ന നിരവധി ഗാനങ്ങളുമായി ശ്രദ്ധേയമായി. മലയാളത്തിന്റെ ഇതിഹാസ താരങ്ങളായ പി ഭാസ്കരൻ മാസ്റ്റർ രാഘവൻ മാസ്റ്റർ, എം എസ് ബാബുരാജ്, കോഴിക്കോട് അബ്ദുൽ ഖാദർ, എ ച് മഹ്ബൂബ്, എൽ ആർ ഈശ്വരി, പി ലീല, പി സുശീല, തുടങ്ങിയ മലയാള ഗാനശാഖക്ക് നിസ്തുലമായ സംഭാവനകൾ അർപ്പിച്ച മഹത് വ്യക്തിത്വങ്ങളുടെ ഗാനങ്ങൾ കോർത്തിണക്കിക്കൊണ്ട് ലൈവ് ഗാനമേള ആസ്വാദ്യ മധുരമായി. റിയാദിലെ പ്രമുഖ സാമൂഹ്യ ജീവ കാരുണ്യ പ്രവർത്തകൻ സിദ്ദിഖ് തുവ്വൂർ ഉദ്ഘാടനം ചെയ്തു. സലീം ചാലിയം അധ്യക്ഷത വഹിച്ച ചടങ്ങിൽ മനാഫ് മണ്ണൂർ സ്വാഗതം പറഞ്ഞു. സലീം വിപി (ആനങ്ങാടി), നിസാം കായംകുളം, ഷറഫു തേഞ്ഞിപലം,അബ്ദുൽ അസീസ് ( ശിഫ അൽ ജസീറ ),സലീം ബത്തേരി, സലീം ആർത്തിയിൽ,ആഷിഫ് ആലത്തൂർ,റഈസ് എടശേരി, റിയാസ് ബാബു മോങ്ങം, സിദ്ധീഖ് കല്ലൂപറമ്പൻ, അസ്ലം പാലത്ത്,നാസർ കല്ലറ, ഉമ്മർ അമാനത്ത്, ഹമീദ് ജി ഫോർ, എന്നിവർ ആശംസകൾ നേർന്നു . ബനൂജ് പൂക്കോടും പാടം നന്ദി പ്രകാശിപ്പിച്ചു.’ കാദർ പൊന്നാനി, മുസമ്മിൽ എം പി, സഈദ് കല്ലായി, ഷിറാസ് കൊല്ലം, റഷീദ് കായംകുളം, തുടങ്ങിയവർ നേതൃത്വം നൽകി. വോയിസ് ഓഫ് കസവ് ഗായകരായ അമീർ പാലത്തിങ്ങൽ അനസ് മാണിയൂർ നിഷാദ് നടുവിൽ ദിൽഷാദ് കൊല്ലം ഷൗക്കത്ത് പന്നിയങ്കര രാജി റെജിനോൾഡ് ‘ ജാസ്മിൻ കണ്ണൂർ പാത്തു നിസാം ഇശൽ ആഷിഫ് ഇബ്റ ഇബ്രാഹിം, ബീഗം നാസർ, കബീർ എടപ്പാൾ, തുടങ്ങിയവർ ഗാനങ്ങൾ ആലപിച്ചു. റഊഫ് ജിയോടൊപ്പം സുബിൻ മലപ്പുറം ഹാർമോണിയവും ബിജു തബലയും സലിം വടക്കനും സന്തോഷ് ജി യും വാദ്യോപകരണങ്ങൾ കൈകാര്യം ചെയ്തു.
![]()
